തിരുവനന്തപുരം : ഈ മാസം 30 ന് ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയനുകൾ. ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാണ് നടപ്പാക്കണമെന്നാണ് യൂണിയന്റെ ആവശ്യം. സിഐടിയു, എഐടിയുസി, ഐഎൻടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത സംയുക്ത ട്രേഡ് യൂണിയൻ കോർഡിനേഷൻ യോഗത്തിലാണ് പണിമുടക്കിന്റെ കാര്യത്തിൽ തീരുമാനമായത്. ഇതിന് മുന്നോടിയായി ജൂൺ 20ന് സംയുക്ത ട്രേഡ് യൂണിയൻ കോർഡിനേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിലേക്ക് ജീവനക്കാരുടെ മാർച്ചും ധർണയും നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെഎസ്ബിസി മാനേജ്മെന്റ് 13ന് പണിമുടക്ക് നോട്ടീസ് നൽകും. ജൂൺ 30ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും. ജൂൺ 15ന് മുമ്പ് എല്ലാ ജില്ലകളിലും കെഎസ്ബിസി എംപ്ലോയീസ് സംയുക്ത സമരസമിതി യോഗം ചേരും.
സർക്കാർ പൊതുമേഖലക്കും കെഎസ്ബിസി ജീവനക്കാർക്കും അനുകൂലമായ നയസമീപനം സ്വീകരിച്ചിട്ടും ഉദ്യോഗസ്ഥ തലത്തിൽ സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചു അനാവശ്യ കാലതാമസം വരുത്തി ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാത്തതിൽ സംയുക്ത ട്രേഡ് യൂണിയൻ കോർഡിനേഷൻ യോഗം പ്രതിഷേധിച്ചു.