നായ കുറുകെ ചാടി ; പാലക്കാട് ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു

പാലക്കാട് : നായ കുറുകെ ചാടി ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാലക്കാട് കുത്തനൂർ കുന്നുകാട് സ്വദേശി ഉഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. വാഹനം ഓടിച്ച പഴനി കുട്ടി എന്ന യുവാവിന് പരുക്കേറ്റു.

Advertisements

ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോൾ നൊച്ചുള്ളിയിൽ വെച്ച് ഇരുവരും സഞ്ചരിച്ച വാഹനത്തിന് കുറുകെ നായ ചാടുകയായിരുന്നു. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം തെറ്റി വീണു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് പരുക്കേറ്റ ഉഷ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

Hot Topics

Related Articles