എംജി സർവകലാശാല വാർത്തകൾ അറിയാം

എം. ജി. യുടെ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

Advertisements

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാം (ഡി എ എസ് പി ) നടത്തുന്ന വിവിധ തെഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളിൽ പ്രവേശനത്തിന് ഡിസംബർ 15 വരെ അപേക്ഷിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

          ബിസിനസ് ഡാറ്റാ അനാലിസിസ് (ടാലി, എക്‌സൽ), ഇന്റർനെറ്റ് പ്രോഗ്രാമിംഗ് ആന്റ് വെബ് ടെക്‌നോളജീസ്, വേസ്റ്റ് മാനേജ്‌മെന്റ് എന്നീ ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് ആന്റ് ടാക്‌സേഷനിലുള്ള ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സിനുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.  ഇതു കൂടാതെ, ബിരുദദാരികൾക്കായുള്ള പ്രത്യേക സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.  ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോൾ, ഇൻസ്ട്രുമെന്റൽ മെത്തേഡ്‌സ് ഓഫ് കെമിക്കൽ അനാലിസിസ്, നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി, ഇമോഷണൽ ഇൻറലിജൻസ് ഡവലപ്‌മെന്റ് എന്നിവയുടെ 6 മാസം ദൈർഘ്യമുള്ള പി.ജി. സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോളിലുള്ള ഒരു വർഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സിനും ഇപ്പോൾ പ്രവേശനം നേടാം.  മറ്റ് റെഗുലർ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും വിവിധ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവർക്കും ചേർന്ന് പഠിക്കാവുന്ന വിധത്തിലാണ് കോഴ്സ് രൂപകല്പന ചെയ്തിട്ടുള്ളത്.  രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ സർവ്വകലാശാല ക്യാമ്പസിലായിരിക്കും ക്ലാസ്സുകൾ.  ക്ലാസ്സുകളിൽ ഒൺലൈനായി പങ്കെടുക്കുവാനും സൗകര്യമുണ്ട്.  ഇതിലേയ്ക്കുള്ള അപേക്ഷകൾ dasp.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് നൽകേണ്ടത്.  കോഴ്‌സുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങളും ഈ വെബ്‌സൈറ്റിൽ ലഭിക്കും.  ഫോൺ – 04181 2731066.

പരീക്ഷാ തീയതി

ഒന്നാം വർഷ എം.എസ്.സി. – മെഡിക്കൽ അനാട്ടമി (2020 അഡ്മിഷൻ – റെഗുലർ/ 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 17 മുതൽ നടക്കും.  പിഴയില്ലാതെ ഡിസംബർ ആറ് വരെയും 525 രൂപ പിഴയോടെ ഡിസംബർ ഏഴിനും 1050 സൂപ്പർഫൈനോടെ ഡിസംബർ എട്ടിനും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (2020 അഡ്മിഷൻ – റെഗുലർ/ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 10 മുതൽ നടക്കും.  പിഴയില്ലാതെ ഡിസംബർ രണ്ട് വരെയും 525 രൂപ പിഴയോടെ ഡിസംബർ മൂന്നിനും 1050 സൂപ്പർഫൈനോടെ ഡിസംബർ നാലിനും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (2019 അഡ്മിഷൻ – റെഗുലർ/ സപ്ലിമെന്ററി) പരീക്ഷകൾ 2022 ജനുവരി അഞ്ചു മുതൽ നടക്കും.  പിഴയില്ലാതെ ഡിസംബർ ഏഴ് വരെയും 525 രൂപ പിഴയോടെ ഡിസംബർ എട്ടിനും 1050 സൂപ്പർഫൈനോടെ ഡിസംബർ ഒമ്പതിനും അപേക്ഷിക്കാം.

എം.എച്ച്.ആർ.എം. ഡിഗ്രി (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2016 മുതൽ 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ ഒമ്പത് മുതൽ നടക്കും.  പിഴയില്ലാതെ ഡിസംബർ മൂന്ന് വരെയും 525 രൂപ പിഴയോടെ ഡിസംബർ നാലിനും 1050 സൂപ്പർഫൈനോടെ ഡിസംബർ അഞ്ചിനും അപേക്ഷിക്കാം.  റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷാ ഫലം

2021 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ എൽ.എൽ.എം. ബിരുദ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 14 വരെ സ്വീകരിക്കും.  പുനർമൂല്യനിർണ്ണയക്കിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

വോക്-ഇൻ-ഇന്റർവ്യൂ 7 ന്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻറ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള വാക്ക്-ഇൻ ഇൻറർവ്യൂ ഡിസംബർ ഏഴിന് രാവിലെ 11.30 ന്  സർവ്വകലാശാല അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ റൂം നമ്പർ 21 ൽ നടക്കും. ഓ.സി., ഒ. ബി.സി വിഭാഗങ്ങൾക്ക് ഓരോന്നു വീതം എന്ന കണക്കിൽ ഓരോ വിഷയത്തിലും രണ്ട് വീതം ഒഴിവുകളാണുള്ളത്.  സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ബയോ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലേതെങ്കിലും ഒന്നിൽ 55 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ പരിഗണിക്കുക. ഡാറ്റാ സയൻസ്/ കമ്പ്യൂട്ടർ സയൻസ്/ MCA എന്നിവയിലേതെങ്കിലും ഒന്നിൽ 55 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പരിഗണിക്കുക.

ആർ ആന്റ് പൈത്തൺ പ്രോഗ്രാമിങ്ങിൽ പ്രാവീണ്യവും അധ്യാപന പരിചയവുമുള്ള പി. എച്ച് ഡി / യു ജി സി- സി എസ് ഐ ആർ / ജെ ആർ എഫ് / എൻ ഇ റ്റി യോഗ്യതയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകൾ / നോൺ ക്രീമീലെയർ സർട്ടിഫിക്കറ്റ്, അധിക യോഗ്യതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ഹാജരാക്കണം. കോവിഡ് – 19 പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇന്റർവ്യൂ നടക്കുക.

ക്രിസ്മസ് അവധി

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകൾക്കും പഠനവകുപ്പുകൾക്കും ഡിസംബർ 24 മുതൽ ജനുവരി 2 വരെ ക്രിസ്തുമസ് അവധി അനുവദിച്ചു.

Hot Topics

Related Articles