“എസ്എഫ്ഐക്ക് എതിരായ ആക്ഷേപങ്ങൾ സമാനതകൾ ഇല്ലാത്തത്; മാധ്യമങ്ങൾ ആർഷോയോട് മാപ്പു പറയണം; വിവാദങ്ങൾ അജണ്ടയുടെ ഭാഗം” : എ.കെ ബാലൻ

തിരുവനന്തപുരം: എസ്എഫ്ഐക്ക് എതിരായ ആക്ഷേപങ്ങൾ സമാനതകൾ ഇല്ലാത്തതാണെന്നും, വിവാദങ്ങൾ അജണ്ടയുടെ ഭാഗമാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അം​ഗം എ.കെ ബാലൻ. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കം ഭരണ പാർട്ടി സംവിധാനങ്ങളെയാണ് വിവാദങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് എ.കെ ബാലൻ പറഞ്ഞു.

Advertisements

എസ്എഫ്ഐ ഒരു വികാരമാണ്. സംഭവം തെറ്റു തിരുത്തിന് ഗുണകരമാകും. എസ്എഫ്ഐ നേതൃത്വത്തിന് ഒരു തെറ്റുമില്ല. ആർഷോയുടെ ആദ്യ വിശദീകരണത്തിൽ തെറ്റില്ലെന്നും മാധ്യമങ്ങൾ ആർഷോയോട് മാപ്പു പറയണമെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരു ഭരിച്ചാലും സമരം നടത്തും എസ്എഫ്ഐ. തെറ്റുകൾ കണ്ടറിഞ്ഞ് തിരുത്തുകയാണ് വേണ്ടത്. ആരോപണം ഉയർന്നാൽ ഇതിലപ്പുറം ഒന്നും ചെയ്യാൻ എസ്എഫ്ഐക്ക് ഇല്ല. രക്ത സാക്ഷികളുടെ ഹൃദയരക്തത്തിൽ മുക്കിയെടുത്തതാണ് എസ്എഫ്ഐയുടെ പതാക.

അതേസമയം, ഗോവിന്ദനെതിരായ ആക്രമണം മറുപടി അർഹിക്കുന്നതല്ലന്നും അദ്ദേഹം ഒട്ടിച്ചേർത്തു. നാടുവാഴി തറവാടിത്തമല്ല തൊഴിലാളി വർഗ്ഗ തറവാടിത്തമാണ് എംവി ഗോവിന്ദനുള്ളത്. വിദ്യ വിവാദത്തിൽ സിപിഎമ്മും എസ്എഫ്ഐയും നേരത്തെ നിലപാട് പറഞ്ഞിട്ടുണ്ട്. കള്ളനോട്ടടി പോലെ കുറെ വ്യാജൻമാർ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നിലുണ്ട്. ഒരു പ്രതിക്കും സംരക്ഷണം കിട്ടില്ലെന്നും ബാലൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.