“പൊട്ടിത്തെറി ഉണ്ടാക്കാൻ പോകുന്നത് കോൺഗ്രസിലും യുഡിഎഫിലും ; പിണറായിയുടെ മറുപടി ഭയന്നാണ് പ്രതിപക്ഷം വിഷയം സഭയിൽ കൊണ്ടു വരാതിരുന്നത്” ; മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് എ.കെ ബാലൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് എ.കെ ബാലൻ. പിണറായിയുടെ മറുപടി ഭയന്നാണ് പ്രതിപക്ഷം വിഷയം സഭയിൽ കൊണ്ടു വരാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫിന് എന്തായിരുന്നു തടസം എന്നും എകെ ബാലൻ ചോദിച്ചു.

മാസപ്പടി പൊട്ടിത്തെറി ഉണ്ടാക്കാൻ പോകുന്നത് കോൺഗ്രസിലും യുഡിഎഫിലും ആണ്. വിവാദം കേരള സമൂഹം പരമപുച്ഛത്തോടെയാണ് കാണുന്നത്. കോൺഗ്രസിൽ ഇക്കാര്യത്തിൽ വൈരുധ്യം മൂർച്ഛിക്കും. ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്ന അഭിപ്രായം ഇപ്പോൾ വിഡി സതീശന് ഉണ്ടോ എന്നും എകെ ബാലൻ ചോദിച്ചു.

Hot Topics

Related Articles