യുവ തമിഴ് റാപ്പ് ഗായകൻ ദേവാനന്ദിനെ കത്തികാട്ടി തട്ടിക്കൊണ്ടു പോയി; പിന്നിൽ പത്തംഗ സംഘം; തിരച്ചിൽ ഊർജിതമാക്കി പാെലീസ്

ചെന്നൈ: യുവ തമിഴ് റാപ്പ് ഗായകൻ ദേവാനന്ദിനെ തട്ടിക്കൊണ്ടു പോയി. ചെന്നൈയിൽ നിന്ന് ഇന്നലെ രാത്രി സംഗീത പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് കത്തി ചൂണ്ടികാട്ടി തട്ടിക്കൊണ്ടു പോയത്.

Advertisements

കാറിലെത്തിയ പത്തംഗ സംഘമാണ് ഇതിനു പിന്നിലെന്നാണ് സൂചന. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബെ​ഗളൂരു ദേശീയപാതയിൽ വെച്ചാണ് വാഹനം തടഞ്ഞുനിർത്തി കത്തി കാണിച്ച് ഇയാളെ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ സഹോദരൻ രണ്ടരക്കോടി രൂപ ഒരാളില് നിന്ന് കടം വാങ്ങിയിരുന്നു. തിരികെ കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ അടുത്തിടെ ഉണ്ടായിരുന്നു.

ഇതുമായി തട്ടിക്കൊണ്ടു പോകലിന് ബന്ധമുണ്ടോ എന്ന് പരിശോദിക്കുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേയുള്ളൂ.

Previous article
Next article

Hot Topics

Related Articles