സർവ്വകക്ഷി യോഗവും ഫലം കണ്ടില്ല : മണിപ്പൂരിൽ അക്രമങ്ങൾ തുടർക്കഥ ആകുന്നു ; ഇംഫാലില്‍ അക്രമികള്‍ ബിജെപി ഓഫിസിന് തീയിട്ടു

ഇംഫാൽ : സർവ്വകക്ഷി യോഗവും ഫലം കണ്ടില്ല. മണിപ്പൂരിൽ അക്രമങ്ങൾ വീണ്ടും തുടരുന്നു. ഇംഫാലില്‍ അക്രമികള്‍ ബിജെപി ഓഫിസിന് തീയിട്ടു. അതേസമയം, ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം പാർട്ടി.

Advertisements

കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് സര്‍വകക്ഷിയോഗം ചേര്‍ന്നത്.
പാര്‍ലമെന്റ് ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോണ്‍ ബ്രിട്ടാസ് എംപിയാണ് യോഗത്തിന് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാറിന്റെ പരാജയം പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ തുറന്നുകാട്ടി. മണിപ്പൂരില്‍ നിന്നുള്ള പത്ത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കാണാന്‍ പ്രധാനമന്ത്രി സമയം അനുവദിക്കാത്തതിന് എതിരെയും വിമര്‍ശനം ഉയര്‍ന്നു.

മണിപ്പൂരിലേക്ക് ഒരാഴ്ചയ്ക്കകം സര്‍വകക്ഷി സംഘത്തെ അയക്കണം എന്ന് യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. തീരുമാനങ്ങൾ എടുത്തു എങ്കിലും മണിപ്പൂരിലെ സംഘർഷാവസ്ഥ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.

Hot Topics

Related Articles