പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുരുക്ക് മുറുകുന്നു ; ക്രമവിരുദ്ധമായി എംഎല്‍എ ഫണ്ട് ചെലവഴിച്ചെന്ന് വിജിലൻസില്‍ പരാതി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും വിജിലൻസില്‍ പരാതി. ക്രമവിരുദ്ധമായി എംഎല്‍എ ഫണ്ട് ചെലവഴിച്ചുവെന്നാണ് ആരോപണം.പറവൂര്‍ സ്വദേശി എ എസ് ദിലീഷാണ് പരാതി നല്‍കിയത്.പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഇല്ലാത്ത റോഡിനു വേണ്ടി 21 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

Advertisements

ക്രമവിരുദ്ധമായി എംഎല്‍എ ഫണ്ട് ഉപയോഗിച്ചതിനു പിന്നില്‍ സതീശന് നിക്ഷിപ്ത താത്പര്യമെണെന്നും പരാതിയില്‍ ആരോപിക്കുന്നു .പ്രതിപക്ഷ നേതാവിന്റെ പിഎയുടെ ഭാര്യയുടെ പേരിലുള്ള സ്ഥലത്തേക്കാണ് റോഡ് നിര്‍മ്മിച്ചതെന്നും പരാതിയില്‍ പറയുന്നു. വിജിലൻസ് മധ്യമേഖല സൂപ്രണ്ടിനാണ് ദിലീഷ് പരാതി നല്‍കിയത്.അതേസമയം,സതീശനെതിരായ പുനര്‍ജനി തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പറവൂര്‍ മണ്ഡലത്തിലെ പുനര്‍ജനി ഭവനപദ്ധതിയുടെ പേരില്‍ നിയമംലംഘിച്ച്‌ വിദേശത്ത് നിന്ന് പണംപിരിച്ചെന്നാണ് സതീശനെതിരെയുള്ള പരാതി.നിലവില്‍ നിരവധി പരാതികളാണ് സതീശനെതിരെ വിവിധകോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.