ലോക്‌സഭാ തിരഞ്ഞെടുപ്പ് ; തന്ത്രങ്ങളും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്ന്ബി.ജെ.പി നേതൃത്വം

ഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ബുധനാഴ്ച രാത്രി വൈകി മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ യോഗം ചേര്‍ന്നു.പ്രധാനമന്ത്രിക്കൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, മറ്റ് മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisements

അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മടങ്ങിവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് യോഗം ചേരുന്നത്. യോഗം അഞ്ചുമണിക്കൂറോളം നീണ്ടുനിന്നു. കേന്ദ്രമന്ത്രിസഭയില്‍ നടത്താനിരിക്കുന്ന പുനഃസംഘടനയും ചര്‍ച്ചയായെന്നാണ് വിവരം.

Hot Topics

Related Articles