വിമർശിക്കുന്ന മാധ്യമങ്ങളേയും പ്രതിപക്ഷ നേതാക്കളേയും തകർക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾ ജനധിപത്യത്തിന് അപമാനം : എസ്.മധുസുദനൻ പിള്ള

ആറന്മുള : വിമർശിക്കുന്ന മാധ്യമങ്ങളേയും പ്രതിപക്ഷ നേതാക്കളേയും തകർക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾ ജനധിപത്യത്തിന് അപമാനമാണെന്ന് കെ.എസ്.എസ്.പി.എ.സംസ്ഥാന സെക്രട്ടറി എസ്.മധുസുദനൻ പിള്ള.
കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ചേർന്ന കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ആറൻമുള നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റവും,മയക്ക് മരുന്ന് വില്പനയും,അക്രമവും,ബലാത്സംഗവും,കൊലപാതകവും,അഴിമതിയും,കള്ളക്കടത്തും,സ്വജനപക്ഷപാതവും,വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണവും വർദ്ധിക്കുമ്പോൾ പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അതിക്രൂരൻമാരായ ഏകാധിപതികളായ ഭരണാധികാരികളുടെ ലക്ഷണമാന്നെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എസ്.പി.എ.ആറൻമുള നിയോജക മണ്ഡലം കമ്മിറ്റി കെ.പി.സി.സി.പ്രസിഡൻറ് കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിൽ ശക്തിയായി പ്രതിഷേധിച്ചു.
പ്രസിഡൻറ് എം .പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു . പി.എ.മീരാപിള്ള,കെ.ജി.റെജി,കെ.ഹാഷിം,വരദരാജൻ പി.എൻ.,ഏബ്രഹാം മാത്യു,ആർ.നാഷത് ലാൽ,എം.വി.കോശി,സന്തോഷ് റ്റി.അലക്സാണ്ടർ,ഗിവർഗീസ് പി.,എന്നിവർ പ്രസംഗിച്ചു.

Advertisements

.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.