കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറി അന്വേഷണം നേരിടാൻ സുധാകരൻ തയ്യാറാവണം ; തെറ്റുകള്‍ ന്യായികരിക്കാൻ ശ്രമിക്കുന്നത് അപലപനീയം ; ഇ പി ജയരാജൻ

കണ്ണൂർ : കെ സുധാകരൻ ചെയ്‌തത്‌ ഗുരുതരമായ കുറ്റമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറി അന്വേഷണം നേരിടാൻ സുധാകരൻ തയ്യാറാവണം.അപകടകരമായ അഴിമതിയില്‍ ന്യായീകരണം നടത്താനുള്ള ശ്രമമാണ് നടത്തുന്നത്. തെറ്റുകള്‍ ന്യായികരിക്കാൻ ശ്രമിക്കുന്നത് അപലപനീയമെന്നും ജയരാജൻ വ്യക്തമാക്കി.

Advertisements

അതേസമയം ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ ഇ പി ജയരാജന്‍ തള്ളി.കൈതോലപ്പായയില്‍ പണം പൊതിഞ്ഞു കൊണ്ടുപോയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.
കോണ്‍ഗ്രസ്‌ ഇത് പ്രചരിപ്പിക്കുന്നത് നേതാക്കള്‍ക്കെതിരായ കുറ്റങ്ങള്‍ മറച്ചുവെക്കാനാണ്. അഴിമതി ആരോപണങ്ങളെ ഇതുകൊണ്ട് മായ്ച്ചു കളയാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.മണിപ്പൂര്‍ കലാപം രാജ്യം ഭരിക്കുന്ന പാര്‍ട്ടി ആസൂത്രണം ചെയ്‌തതെന്ന്‌ ഇ പി ജയരാജൻ വ്യക്തമാക്കി. അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തനങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നതെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.