ചോര വാർന്ന് വഴിയിൽ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല ; മരണം മുന്നിൽ കണ്ടവരെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തി എക്സൈസ് ഉദ്യോഗസ്ഥൻ ; വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റവരെ തനിച്ച് ആശുപത്രിയിൽ എത്തിച്ചത് പാലായിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ

കോട്ടയം : ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്നവർക്ക് രക്ഷകനായി എക്സൈസ് ഓഫീസർ .പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസാണ് അവസരോചിത ഇടപെടലിലൂടെ ഗുരുതരമായി  പരിക്കേറ്റവരുടെ രക്ഷകനായി മാറിയത്. ബുധനാഴ്ച രാത്രി 7. 30 ഓടെ  വടവാതൂർ കുരിശിന് ജംഗ്ഷന് സമീപമായിരുന്നു സംഭവം. ബൈക്ക് അപകടത്തിൽ തലയ്ക്ക്
പരിക്കേറ്റ് റോഡിൽ കിടന്നവരെ  ഫിലിപ്പ് തോമസ് തന്റെ വാഹനത്തിൽ കോട്ടയം ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Advertisements

ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന ഫിലിപ്പ് വടവാതൂരിൽ ആൾക്കൂട്ടത്തെ കണ്ടതോടെ വണ്ടി ഒതുക്കുകയായിരുന്നു.  ഗുരുതര പരുക്കുകളോടെ റോഡരുകിൽ കിടക്കുകയായിരുന്ന ഇരുവരേയും ആശുപത്രിയിൽ എത്തിക്കുവാൻ വാഹനങ്ങൾക്ക് കൈ കാണിച്ചിരുന്നെങ്കിലും ആരും നിർത്താൻ തയ്യാറായില്ല ആംബുലൻസ് വിളിച്ചിട്ടും ലഭ്യമാകാതെ വന്നതോടെ ഇവരെ എക്സൈസ് ഉദ്യോഗസ്ഥൻ ഒറ്റയ്ക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റയാൾക്കൊപ്പം ഉണ്ടായിരുന്നയാൾ  ശരീരത്തിലാകെ മുറിവുകളേറ്റ അവസ്ഥയിലായിരുന്നു. എന്നാൽ കേസിന്റെ  നൂലാമാലകൾ ഭയന്ന് പലതവണ വിളിച്ചിട്ടും ആരും ഫിലിപ്പിനൊപ്പം കാറിൽ കൂടെ കയറുവാൻ തയ്യാറായില്ല. തുടർന്ന് ഫിലിപ്പ് തോമസ് ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.തലയ്ക്ക് പരിക്കേറ്റ ആൾക്ക് ആശുപത്രിയിലെത്തിക്കുമ്പോൾ ബോധം ഉണ്ടായിരുന്നില്ല. രക്തം വാർന്നുകൊണ്ടിരുന്ന ഇയാളെ കൃത്യസമയത്ത്  ആശുപതിയിലെത്തിക്കാൻ സാധിച്ചതിലൂടെ ഇയാളുടെ ജീവൻ രക്ഷിക്കാൻ സാധ്യമായതിന്റെ സന്തോഷത്തിലാണ് ഫിലിപ്പ് തോമസ് .

Hot Topics

Related Articles