ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത തുണച്ചു; ഒരൊറ്റ പകൽ കൊണ്ട് കോട്ടയം റെയിൽവേ സ്‌റ്റേഷൻ പിൽഗ്രിം സെന്ററിനു സമീപത്തെ ഓട ക്ലീൻ; നടപടിയുമായ നഗരസഭ രംഗത്ത്

കോട്ടയം: ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത നൽകിയ ഒരൊറ്റ പകൽ കൊണ്ട് നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ പിൽഗ്രിം സെന്ററിനു സമീപത്തെ ഓട ക്ലീൻ..! റെയിൽവേ സ്‌റ്റേഷനു സമീപത്തെ പിൽഗ്രിം സെന്ററിനു പിന്നിലൂടെ ഒഴുകുന്ന ഓടയിൽ പ്ലാസ്റ്റിക്ക് കുപ്പികൾ അടക്കം നിറഞ്ഞ് പ്രദേശമാകെ ദുർഗന്ധം നിറഞ്ഞതായി ജാഗ്രതാ ന്യൂസ് ലൈവ് ഇന്നലെ രാവിലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതർ നേരിട്ടെത്തി ഓട ക്ലീൻ ചെയ്തത്.

Advertisements

വെള്ളിയാഴ്ച രാവിലെ തന്നെ ജാഗ്രതാ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചു ചിത്രം സഹിതം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെ കോട്ടയം നഗരത്തിലെ പൊതു പ്രവർത്തകനായ കോട്ടയം പത്മൻ ജില്ലാ കളക്ടർക്കും ഉന്നത ഉദ്യോഗസ്ഥർക്കും അടക്കം ഈ വിഷയത്തിന്റെ ഫോട്ടോ സഹിതം പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ രാവിലെ തന്നെ അഞ്ച് നഗരസഭ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ഓടയിൽ പ്ലാസ്റ്റിക്ക് കുപ്പികൾ നിറഞ്ഞ് മാലിന്യങ്ങൾ അതിരൂക്ഷമായ ദുർഗന്ധമാണ് സമ്മാനിച്ചിരുന്നത്. എന്നാൽ, ഈ മാലിന്യം നീക്കം ചെയ്യാൻ ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തയ്യാറായിരുന്നില്ല. വാർത്ത പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകം തന്നെ അഞ്ച് ശുചീകരണ ജീവനക്കാരെ അയച്ച നഗരസഭ മാലിന്യം നീക്കം ചെയ്യാനുള്ള നടപടികളും ആരംഭിച്ചു. സംഭവത്തിൽ കർശന നടപടികളാണ് നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടായത്. വാർത്ത പുറത്ത് വന്നതിനു പിന്നാലെ അതിവേഗമാണ് നഗരസഭ പ്രവർത്തനങ്ങൾ നീക്കിയത്. ഇതാണ് പ്രശ്‌ന പരിഹാരത്തിനു തുണച്ചതും.

Hot Topics

Related Articles