കോട്ടയം: കനത്ത മഴയെ തുടർന്ന് മരക്കൊമ്പ് വാഹനങ്ങൾക്ക് മുകളിലേക്ക് ഒടിഞ്ഞു വീണു. ഇന്നലെ ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിലാണ് സംഭവം. തേക്ക് മരത്തിന്റെ ശിഖരങ്ങളാണ് പാർക്ക് ചെയ്തിരുന്ന കാറിന്റെയും ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണത്.
Advertisements
ഈ സമയം പ്രദേശത്ത് ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണ നിലയിൽ.