ബിജെപിയില്‍ അഴിച്ചു പണി; വിവിധ സംസ്ഥാനങ്ങളിലെ നാല് അധ്യക്ഷൻമാരെ മാറ്റി ; കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡി തെലങ്കാന അധ്യക്ഷൻ

ദില്ലി: തിരഞ്ഞെടുപ്പിന് മുൻപായി വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയില്‍ അഴിച്ചു പണി. നാല് സംസ്ഥാന അധ്യക്ഷൻമാരെ മാറ്റി. കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡിയെ തെലങ്കാന അധ്യക്ഷനായി നിയമിച്ചു.ബണ്ഡ‍ി സഞ്ജയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി.

Advertisements

ആന്ധ്രപ്രദേശ് സംസ്ഥാന അധ്യക്ഷയായി ഡി.പുരന്ദേശ്വരിയെ നിയമിച്ചു.ബാബുലാല്‍ മറാണ്ടിയാണ് ജാ‌‌ർഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍.സുനില്‍ ത്സാക്കറെയെ പഞ്ചാബ് സംസ്ഥാന അധ്യക്ഷനാക്കി. എട്ടാല രാജേന്ദ്രറെ തെലങ്കാന തെരഞ്ഞെടുപ്പ് സമിതി ചെയർമാനാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര മന്ത്രിസഭയുടെ സമ്പൂർണ്ണ യോഗം ദില്ലിയിൽ ഇന്നലെ ചേർന്നിരുന്നു. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ സഹമന്ത്രിമാർ ഉൾപ്പടെ എല്ലാ അംഗങ്ങളും പങ്കെടുത്തു. തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി എല്ലാ മന്ത്രാലയങ്ങളും ജനങ്ങളിലേക്ക് കൂടുതൽ എത്താനുള്ള നിർദ്ദേശം പ്രധാനമന്ത്രി നല്കി. അഞ്ചു മണിക്കൂർ നീണ്ടു നിന്ന യോഗത്തിൽ പ്രധാന പദ്ധതികളുടെ അവലോകനവും നടന്നു.

നയപരമായ വിഷയങ്ങളാണ് യോഗം ചർച്ച ചെയ്തതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മന്ത്രിസഭ പുനസംഘടന വൈകാതെയുണ്ടാകും എന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു യോഗം. പത്തു മന്ത്രിമാരുടെയെങ്കിലും വകുപ്പുകളിൽ മാറ്റം വന്നേക്കും.

Hot Topics

Related Articles