തിരുവനന്തപുരം : സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഓരോ കുട്ടിക്കുമുള്ള വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.ഇതുസംബന്ധിച്ച് ധനവകുപ്പിനോടു ശുപാര്‍ശ ചെയ്തു. ഓരോ കുട്ടികള്‍ക്കുമുള്ള വിഹിതം 4 രൂപ വീതം കൂട്ടണം എന്നാണ് ആവശ്യം.
150 കുട്ടികള്‍ വരെയുള്ള സ്കൂളുകളില്‍ ഒരു കുട്ടിക്ക് 8 രൂപയും അതില്‍ കൂടുതലുള്ളയിടങ്ങളില്‍ 6 രൂപയുമാണ് നിലവില്‍ നല്‍കുന്നത്. ഇതില്‍ നിന്നാണ് 4 രൂപ കൂട്ടാൻ ശുപാര്‍ശ ചെയ്തത്. പ്രൈമറി, അപ്പര്‍ പ്രൈമറി എന്നിങ്ങനെയായി തിരിച്ച് ചെലവുകണക്കാക്കി തുക അനുവദിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വര്‍ഷങ്ങളിലും വിഹിതം കൂട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഉച്ചഭക്ഷണ ഫണ്ടില്‍ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവുമാണ്. ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും കുട്ടികള്‍ക്ക് നല്‍കേണ്ടത് ഈ തുകയില്‍ നിന്നാണ്. പലപ്പോഴും ഫണ്ട് സമയത്ത് ലഭിക്കാത്തതിനാല്‍ സ്കൂളുകള്‍ പണം കണ്ടെത്തി സാധനങ്ങള്‍ വാങ്ങിക്കുകയാണ് ചെയ്യാറുള്ളതെന്ന് പരാതിയുണ്ട്.