ചെന്നൈ: ഒ പനീർസെൽവത്തിന്റെ മകനും അണ്ണാ ഡിഎംകെ എംപിയുമായ പി രവീന്ദ്രനാഥിന്റെ ജയം അസാധുവാക്കി മദ്രാസ് ഹൈക്കോടതി. മണ്ഡലത്തിലെ വോട്ടർ നൽകിയ പരാതിയിലാണ് നടപടി. തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചെന്നാണ് കണ്ടെത്തലിനെ തുടർന്നാണ് നടപടി. തമിഴ് നാട്ടിലെ എഐഎഡിഎംകെയുടെ ഏക എം പിയായിരുന്നു പി. രവീന്ദ്രനാഥ്.
Advertisements
ഹർജിയിൽ വാദം പൂർത്തിയായതിന് ശേഷമാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അതേസമയം, അയോഗ്യത നടപ്പിലാകുന്നതിന് മുപ്പത് ദിവസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്. വിജയം റദ്ദാക്കിയതോടെ കനത്ത തിരിച്ചടിയാണ് പനീർസെൽവത്തിന് ലഭിച്ചിരിക്കുന്നത്.