മത്സരം നല്ലതാണ് ചതി നല്ലതല്ല ; മെറ്റ അവതരിപ്പിച്ച ത്രെ‍ഡ്സ് ആപ്പിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ട്വിറ്റര്‍

ഡല്‍ഹി : മെറ്റ അവതരിപ്പിച്ച ത്രെ‍ഡ്സ് ആപ്പിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ട്വിറ്റര്‍. വ്യാപാര രഹസ്യങ്ങളും മറ്റും ചോര്‍ത്തിയെന്ന് ആരോപിച്ചാണ് ത്രെഡ്സിനെതിരെ ട്വിറ്റര്‍ നിയമനടപടിക്ക് തയ്യാറെടുക്കുന്നത്. ട്വിറ്ററിലുണ്ടായിരുന്ന ജീവനക്കാരെ ഉപയോഗിച്ച്‌ മെറ്റ പ്രധാനപ്പെട്ട രഹസ്യ വിവരങ്ങള്‍ മനസിലാക്കിയെന്നും നിയമനടപടിക്ക് ഒരുങ്ങുന്നുവെന്നും എലോണ്‍ മസ്കിന്റെ അഭിഭാഷകൻ അലക്സ് സ്പൈറോ മാര്‍ക് സുക്കര്‍ബര്‍ഗിന് അയച്ച കത്തില്‍ പറയുന്നു.

Advertisements

‘ട്വിറ്ററിന്റെ പ്രധാനപ്പെട്ട വാണിജ്യ രഹസ്യങ്ങളോ സ്വകാര്യവിവരങ്ങളോ മെറ്റ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതാണ്. അലക്സ് സ്പൈറോ കത്തില്‍ പറഞ്ഞു.’-മത്സരം നല്ലതാണ് ചതി നല്ലതല്ല കത്തിന് പിന്നാലെ എലോണ്‍ മസ്ക് ട്വീറ്റ് ചെയ്തു.എന്നാല്‍ ട്വിറ്ററിന്റെ ജീവനക്കാരില്‍ ഒരാള്‍ പോലും ത്രെഡ‍്സിന്റെ എഞ്ചിനീയറിംഗ് ടീമില്‍ ഇല്ലെന്നും ഈ ആരോപണം വെറുതെയാണെന്നും മെറ്റയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടര്‍ ആൻഡ‍ി സ്റ്റോണ്‍ പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു ദിവസം കൊണ്ട് 30 ബില്യണിലധികം ഉപഭോക്താക്കളെയാണ് ത്രെ‍ഡ്സ് സ്വന്തമാക്കിയത്. ട്വിറ്ററിന് തുല്യമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ത്രെഡ്സ് നിര്‍മിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പോസ്റ്റും ലിങ്കും പങ്കുവയ്ക്കാൻ സാധിക്കുന്നതോടൊപ്പം മറ്റുള്ളവരോട് സംവദിക്കാനുള്ള സൗകര്യവും ത്രെഡ്സില്‍ ഒരുക്കിയിട്ടുണ്ട്.

Hot Topics

Related Articles