​വെള്ളപൊക്കത്തിൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ 10 പേ​രെ ഫ​യ​ർ​ ഫോ​ഴ്സ് സംഘ​മെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി

മ​ല്ല​പ്പ​ള്ളി: ക​ല്ലൂ​പ്പാ​റ ചെ​റു​മ​ത​യി​ൽ വെള്ളപൊക്കത്തിൽ
ഒ​റ്റ​പ്പെ​ട്ടു​പോ​യ 10 പേ​രെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞെ​ത്തി​യ​തോ​ടെ ഒ​റ്റ​പ്പെ​ട്ടു പോ​യ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ഡി​ങ്കി ബോ​ട്ടു​ക​ളി​ലെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വ​രാ​പു​ത്ര​യി​ൽ മ​റി​യാ​മ്മ തോ​മ​സ്, ജോ​യി, അ​ന്ന​മ്മ, ക​രി​മ്പി​ൽ റെ​ജി തോ​മ​സ്, മ​ക​ൾ ല​യ, മ​നു​വി​ഹാ​റി​ൽ ശ്രീ​ക്കു​ട്ട​ൻ, ഭാ​ര്യ ഗീ​ത, മ​ക​ൻ മ​നു, കാ​ഞ്ഞി​ര​ത്തും​മ്മൂ​ട്ടി​ൽ കെ.​ടി. കോ​ശി, ഭാ​ര്യ റെ​യ്ച്ച​ൽ കോശി എ​ന്നി​വ​രെ​യാ​ണ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. മ​ന​യ്ക്ക​ച്ചി​റ​യി​ൽ വീ​ട്ടി​ൽ കു​ടു​ങ്ങി​യ രോ​ഗി​യാ​യ ഫി​ലി​പ്സ​ൺ എ​ന്ന​യാ​ളെ​യും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ര​ക്ഷ​പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലാ​ക്കി.

Advertisements

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബൈ​ജു, ആ​ർ​ഒ എം.​എ​സ്. അ​നൂ​പ്, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​ടി. മ​നു, റെ​ജി ചാ​ക്കോ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ർ വി​ല്ലേ​ജ് അ​സി​സ്റ്റ് ബി​ജി കെ. ​നൈ​നാ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

Hot Topics

Related Articles