പാലക്കാട് : പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ പരിപാലനം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.താനിക്കുന്ന് ജി.എല്‍.പി. സ്കൂളില്‍ നടന്ന താനിക്കുന്ന്-കാട്ടുകുളം, മംഗലാംകുന്ന് റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുമരാമത്ത് വകുപ്പിന്റെ 30,000 കിലോമീറ്റര്‍ റോഡ് ശൃംഖലയില്‍ അഞ്ച് വര്‍ഷം കൊണ്ട് 50 ശതമാനം റോഡുകള്‍ ഗുണനിലവാരം ഉറപ്പാക്കുന്ന ബി.എം ആൻഡ് ബി.സി മാതൃകയിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടുണ്ട്. ബി.എം ആൻഡ് ബി.സി റോഡുകളുടെ നിര്‍മ്മാണവും തുടര്‍ന്നുള്ള പരിപാലനവും ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിപാലന കാലാവധി തീരുന്ന മുറക്ക് റോഡ് പരിപാലനത്തിന് റണ്ണിങ് കോണ്‍ട്രാക്ട് സംവിധാനം രാജ്യത്ത് ആദ്യമായി ഏര്‍പ്പെടുത്തിയത് കേരളത്തിലാണ്. റോഡ് പരിപാലനം ആരുടെ ചുമതലയിലാണ് എന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചതോടെ റോഡിനു വേണ്ടി മുടക്കുന്ന തുക പൂര്‍ണമായും റോഡില്‍ എത്തുന്ന സുതാര്യമായ അവസ്ഥയുണ്ടായി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ആറുവരി പാതയുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. വകുപ്പുകളുടെ ഏകോപനം സാധ്യമാക്കി 2025ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള ദേശീയ ശരാശരിയില്‍ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള സംസ്ഥാനമാണ് കേരളമെന്നും ജനകീയസൂത്രണ പദ്ധതി ഗ്രാമീണ മേഖലയിലെ പശ്ചാത്തല വികസനം സാധ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. മൊയ്തീൻകുട്ടി കെ. ശ്രീധരൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ എം. സൈതാലി, ഹരിശങ്കര്‍, എൻ. സുന്ദരൻ, നിഷ രാജേഷ്, എസ്. അജിത് കുമാര്‍, പ്രോജക്ട് എൻജിനീയര്‍ കെ.കെ ഉണ്ണികൃഷ്ണൻ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.