തിരുവനന്തപുരം : സിപിഎം സെമിനാറിലേക്കുള്ള ക്ഷണം മുസ്‌ലീം ലീഗ് തള്ളിയതിന് പിന്നാലെ പ്രതികരണവുമായി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍.ലീഗിന്‍റേത് രാഷ്ട്രീയമായ തീരുമാനമാണ്, അതില്‍ അത്ഭുതമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
Advertisements
കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഏക സിവില്‍കോഡിനെതിരെ എല്ലാവരെയും ഒന്നിപ്പിക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിന് ഇതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുസ്‌ലീം സമുദായത്തിലുള്ളവരെ മാത്രമാണ് സിപിഎം സെമിനാറില്‍ ക്ഷണിച്ചിരിക്കുന്നത് എന്ന ധാരണ തെറ്റാണെന്നും എ.കെ.ബാലന്‍ പറഞ്ഞു.