വീടിനോട് ചേർന്നുള്ള ഇരുമ്പു കമ്പിയിൽ നിന്നും ഷോക്കേറ്റു; ആലപ്പുഴയിൽ യുവാവ് മരിച്ചു


ആലപ്പുഴ : ആലപ്പുഴ ആര്യാടിൽ വീടിനോട് ചേർന്നുള്ള ഇരുമ്പു കമ്പിയിൽ നിന്നും ഷോക്കേറ്റാണ് യുവാവ് മരിച്ചു. ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. വീട്ടിലെ കരണ്ട് പോയപ്പോൾ, പുറത്തേക്കിറങ്ങി നോക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

Advertisements

അതേ സസമയം, പാലക്കാട് വല്ലപ്പുഴയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗ്രഹനാഥന്‍ മരിച്ച സംഭവത്തിൽ സ്ഥലം ഉടമക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു. വല്ലപ്പുഴ സ്വദേശി മൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാടത്ത് രാത്രി മീൻപിടിക്കാൻ പോയ ചെറുകോട് ചോലയില്‍ ശ്രീകുമാറിനെ വ്യാഴാഴ്ചയാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പന്നികളെ തുരത്താന്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

Hot Topics

Related Articles