കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും കൂടി കേരളത്തെ ചിരിപ്പിച്ചു വശം കെടുത്തുന്നു ; ഡോ ടി എം തോമസ് ഐസക്

തിരുവനന്തപുരം : കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും കൂടി കേരളത്തെ ചിരിപ്പിച്ചു വശം കെടുത്തുകയാണ് എന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി എം തോമസ് ഐസക്. താൻ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്നും പാര്‍ട്ടി അനുവദിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്നും കഴിഞ്ഞ ദിവസം ഒരു ചാനലില്‍ കെ. സുധാകരൻ പ്രഖ്യാപിച്ചിരുന്നു.

Advertisements

പറയുന്നതു കേട്ടാല്‍ത്തോന്നും എഐസിസിയുടെ അനുവാദം കിട്ടിയാല്‍ പിറ്റേന്ന് സത്യപ്രതിജ്ഞ നടക്കുമെന്ന്. പിന്നെ വി ഡി സതീശൻ ഷാഡോ മുഖ്യമന്ത്രിയായി വകുപ്പു വിഭജനവും നടത്തി മന്ത്രിമാരെയും നിയമിച്ച്‌ ഒരു ഷാഡോ കാബിനറ്റിനെ നയിക്കുന്ന വിവരം കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ അറിയുന്നത് മനോരമ വായിച്ചിട്ടായിരിക്കും.പാവം സുധാകരൻ…. തോമസ് ഐസക് കുറിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് ഇക്കാര്യം കുറിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.

കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും കൂടി കേരളത്തെ ചിരിപ്പിച്ചു വശം കെടുത്തുകയാണ്. താൻ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്നും പാര്‍ടി അനുവദിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്നും കഴിഞ്ഞ ദിവസം ഒരു ചാനലില്‍ കെ. സുധാകരൻ പ്രഖ്യാപിച്ചിരുന്നു. പറയുന്നതു കേട്ടാല്‍ത്തോന്നും എഐസിസിയുടെ അനുവാദം കിട്ടിയാല്‍ പിറ്റേന്ന് സത്യപ്രതിജ്ഞ നടക്കുമെന്ന്.

എന്തുമാത്രം കടമ്ബകള്‍ അദ്ദേഹത്തിന് കടക്കാനുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ഉണ്ടാകണം. സീറ്റുകിട്ടണം. ജയിക്കണം. യുഡിഎഫിന് ഭൂരിപക്ഷവും കിട്ടണം. എങ്കിലല്ലേ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ കഴിയൂ.
മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് കെ. സുധാകരൻ പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിൻ്റെ ക്യാമ്ബില്‍ നിന്ന് അതാ വരുന്നു അടുത്ത വാര്‍ത്ത. അദ്ദേഹം ഷാഡോ കാബിനറ്റ് ഉണ്ടാക്കി ആള്‍റെഡി ഭരണം തുടങ്ങിയത്രേ.

വി.ഡി. സതീശൻ ഷാഡോ മുഖ്യമന്ത്രിയായ കാബിനറ്റില്‍ പൊതുമരാമത്ത് വകുപ്പിൻ്റെ ഷാഡോ മന്ത്രി ഷിബു ബേബിജോണാണ്. സാമ്ബത്തിക, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് ഒറ്റ മന്ത്രിയാണ്. പ്രിയ സുഹൃത്ത് സി.പി. ജോണ്‍.

വിദ്യാഭ്യാസ മന്ത്രിയായി കെ.സി. ജോസഫും ആരോഗ്യമന്ത്രിയായി ഡോ. എം.കെ. മുനീറും കൃഷി മന്ത്രിയായി മോൻസ് ജോസഫുമാണത്രേ പ്രവര്‍ത്തിക്കുന്നത്.മനോരമയിലാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. വാര്‍ത്തയുടെ ആദ്യഖണ്ഡികയിലെ രണ്ടാം വാചകമാണ് പ്രധാനം. 5 ടീമുകളെയാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുൻകയ്യെടുത്ത് നിയോഗിച്ചത് എന്നാണ് ആ വാചകം. ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഷാഡോ കാബിനറ്റ് പ്രതിപക്ഷം ഉണ്ടാക്കാറുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് ഷാഡോ കമ്മിറ്റികള്‍ ഉണ്ടാക്കുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എന്നാണോ, ഇക്കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എന്നാണോ വായനക്കാര്‍ മനസിലാക്കേണ്ടത് എന്ന് വാര്‍ത്തയില്‍ സൂചനയില്ല. എന്നുവെച്ചാല്‍, ഷാഡോ സത്യപ്രതിജ്ഞ നടന്നത് ഏതു ദിവസമെന്ന കാര്യത്തില്‍ കൃത്യതയില്ല. ഷാഡോ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഷാഡോ ഗവര്‍ണര്‍ ആരെന്നും അറിയില്ല. പക്ഷേ, വാര്‍ത്ത വന്നത് ഇപ്പോഴാണ്. അതായത്, താൻ മുഖ്യമന്ത്രിയാകാൻ തയ്യാര്‍ എന്ന് കെ.സുധാകരൻ പറഞ്ഞതിൻ്റെ പിറ്റേ ദിവസം.

യുഡിഎഫോ കെപിസിസിയോ ഔദ്യോഗികമായി തീരുമാനിച്ചുണ്ടാക്കിയ സംവിധാനമായിരുന്നു ഇതെങ്കില്‍ അക്കാര്യം ഔദ്യോഗികമായി അവര്‍ പ്രഖ്യാപിക്കുമായിരുന്നു. എല്ലാ പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തയും വന്നേനെ. ഇതിപ്പോ മനോരമയുടെ എക്സ്ക്ലൂസീവാണ്. അവര്‍ക്കു മാത്രം കിട്ടിയ വിവരം. ഒരുപക്ഷേ, ഷാഡോ മുഖ്യമന്ത്രിയായി വകുപ്പു വിഭജനവും നടത്തി മന്ത്രിമാരെയും നിയമിച്ച്‌ ഒരു ഷാഡോ കാബിനറ്റിനെ നയിക്കുന്ന വിവരം കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ അറിയുന്നത് മനോരമ വായിച്ചിട്ടായിരിക്കും.

പാവം സുധാകരൻ!

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.