കുമാരനാശാന്റെ 150 -മത് ജന്മവാർഷികാഘോഷവും വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവും ജൂലായി 16 ന്

കടുത്തുരുത്തി: എസ് എൻ ഡി പി യോഗം കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ 150 -മത് ജന്മവാർഷികാഘോഷവും വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവും 16 ന് രാവിലെ 10 ന് കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ വെച്ച് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുമെന്ന് യൂണിയൻ സെക്രട്ടറി സി എം ബാബു അറിയിച്ചു. വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും പഠനോപകരണവും ജനറൽ സെക്രട്ടറി നിർവഹിക്കും. 

Advertisements

  മഹാ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ്‌ ഏ ഡി പ്രസാദ് ആരിശ്ശേരി അദ്ധ്യക്ഷത വഹിക്കും. എസ് എൻ ട്രെസ്റ്റ് ബോർഡ്‌ മെമ്പർ പ്രീതി നടേശൻ ഭദ്രദീപപ്രകാശനം നിർവഹിക്കും. യൂത്ത്മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സജീഷ് മണലേൽ വിഷയാവതരണം നടത്തും. യോഗം കൗൺസിലർ ഏ. ജി. തങ്കപ്പൻ മുഖ്യപ്രഭാഷണം നിർവഹിക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കം യൂണിയൻ പ്രസിഡന്റ്‌ പി. വി. ബിനേഷ്, തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ്‌ ഇ. ഡി. പ്രകാശൻ, യോഗം ബോർഡ്‌ മെമ്പർ ടി. സി. ബൈജു, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജയൻ പ്രസാദ് മേമ്മുറി, എം. എസ്.സന്തോഷ്‌, രാജൻ കാപ്പിലാംകൂട്ടം, എൻ. ശിവാനന്ദൻ, വി. പി. ബാബു, എം. ഡി. ശശിധരൻ, യൂത്ത്‌മൂവ്മെന്റ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ. ടി. എൽ, സെക്രട്ടറി കെ. വി. ധനേഷ്, വനിതാ സംഘം പ്രസിഡന്റ്‌ സുധാമോഹൻ, സെക്രട്ടറി ജഗദമ്മ തമ്പി എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിന് യൂണിയൻ സെക്രട്ടറി സി. എം. ബാബു സ്വാഗതവും വൈസ് പ്രസിഡന്റ്‌ കെ. എസ്. കിഷോർകുമാർ നന്ദിയും രേഖപ്പെടുത്തും.

Hot Topics

Related Articles