തിരുവനന്തപുരം : ഏക സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറില്‍ ഇ പി ജയരാജന് പങ്കെടുക്കാത്തതിനെ ന്യായീകരിച്ച് എ കെ. ബാലൻ .കേന്ദ്ര കമ്മിറ്റി അംഗമായ ഞാൻ പോകുന്നില്ലല്ലോ?സി പി എം കൊണ്ട് വരുന്ന നല്ല തീരുമാനങ്ങളെ തോൽപ്പിക്കാനുള്ള വിവാദമാണിത്. ഇ പിക്കില്ലാത്ത വേദന ബാക്കിയുള്ളവർക്ക് എന്തിനെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ സെമിനാറിന് പോകാത്തവർ ഉണ്ട്. പറയാൻ ഉള്ളതെല്ലാം എം വി. ഗോവിന്ദൻ പറഞ്ഞിട്ടുണ്ട്. പാർട്ടി തീരുമാനിക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ ആരെയും പ്രത്യേകം പ്രത്യേകം ക്ഷണിക്കേണ്ട. ഇ പി ഒരിക്കലും അസംതൃപ്തി പറഞ്ഞിട്ടില്ല. സെമിനാറിന്റെ മഹിമ ഇല്ലാതാക്കാനുള്ള നീക്കമാണ് വിവാദം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരാണ് പങ്കെടുക്കേണ്ടത് എന്നത് സംബന്ധിച്ചു നല്ല ധാരണ സി പി എമ്മിനുണ്ട്. പാർട്ടിയുടെ എല്ലാ നേതാക്കൾക്കും ഇതിൽ പങ്കെടുക്കാം. മുൻനിശ്ചയിച്ച പരിപാടിക്കാണ് ഇ പി ജയരാജന് തിരുവനന്തപുരത്ത് വന്നത്.
സെമിനാറിൽ കോണ്‍ഗ്രസിനും പങ്കെടുക്കാം. പക്ഷെ കോണ്‍ഗ്രസ് ഞങ്ങളെ വിളിക്കില്ല. മുസ്ലിം ലീഗിനെ കൂടെ കൂട്ടാൻ സി പി എമ്മിന് ഒരു അജണ്ടയുമില്ലെന്നും എ കെ ബാലന് പറഞ്ഞു.