പാലാ സിവില്‍  സര്‍വ്വീസ്  ഇന്‍സ്റ്റിറ്റ്യൂട്ട്  രജത ജൂബിലിയാഘോഷം ഇന്ന് : പശ്ചിമ ബംഗാള്‍  ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും 

പാലാ: പാലാ  സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജത ജൂബിലിയാഘോഷവും കെ.ജെ. മെമ്മോറിയല്‍ അവാര്‍ഡ് ദാനവും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പശ്ചിമ ബംഗാള്‍  ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി  എം.പി, മാണി സി.കാപ്പന്‍ എം.എല്‍.എ എന്നിവര്‍ പ്രസംഗിക്കും. ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്ത സംരഭമായ  സ്ഥാപനം 1998ലാണ് തുടങ്ങിയത്. 2021ല്‍  പുതിയ ക്യാമ്പസില്‍  പ്രവര്‍ത്തനമാരംഭിച്ചു. എസ്.അശ്വതി, സുജ  കെ.മേനോന്‍, ടി.വി. അനുപമ, ഹരിത വി.കുമാര്‍, ഡോ.വി. ശ്രീറാം, ആല്‍ബി ജോണ്‍ വര്‍ഗീസ്, ഡോ.രേണുരാജ്   എന്നിവര്‍ സ്ഥാപനത്തിലെ മുന്‍കാല  ജേതാക്കളാണ്. ഇവിടുത്തെ  പൂര്‍വ്വ  വിദ്യാര്‍ഥികളായിരുന്ന നിരവധി ആളുകള്‍  കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലും സര്‍ക്കാര്‍  അര്‍ധ  സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സേവനം ചെയ്യുന്നു. ഓഗസ്റ്റ്  മുതല്‍ പി.എസ്.എസി കോച്ചിംങ്  കേന്ദ്രവും സ്ഥാപനത്തില്‍ പ്രവര്‍ത്തനം തുടങ്ങും.

Advertisements

Hot Topics

Related Articles