ദേശീയ തലത്തില്‍ സഖ്യമുണ്ടെങ്കിലും  കേരളത്തിലെ സിപിഎമ്മിനെ അംഗീകരിക്കാനാവില്ല ; കേരളത്തിലെ സിപിഎം പ്രത്യേക ജീവി ; കെ മുരളീധരൻ എം പി

കോഴിക്കോട് : ദേശീയ തലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഖ്യമുണ്ടെങ്കിലും കേരളത്തിലെ സിപിഎമ്മിനെ അംഗീകരിക്കാനാവില്ലെന്ന് വടകര എംപി കെ മുരളീധരൻ.കേരളത്തിലെ സിപിഎം പ്രത്യേക ജീവിയാണെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡില്‍ കരട് നിയമം വന്ന ശേഷം മാത്രമേ കോണ്‍ഗ്രസ് സമരത്തിലേക്ക് പോകൂവെന്നും കെ മുരളീധരൻ പറഞ്ഞു.

Advertisements

ബെംഗളൂരുവില്‍ ചേരുന്ന പ്രതിപക്ഷ ഐക്യ യോഗത്തില്‍ പ്രതീക്ഷയുണ്ട്. ബിജെപിക്കെതിരെ നില്‍ക്കുമ്പോള്‍ വ്യക്തമായ അജണ്ട വേണം. ബെംഗളൂരു യോഗത്തില്‍ ഒരു മിനിമം പരിപാടിയുമായി വ്യക്തത വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജെഡിഎസ് ദേശീയ തലത്തില്‍ ബിജെപിയിലേക്ക് പോവുകയാണ്. അതിനാല്‍ കേരളത്തിലെ നിലപാട് ഇവിടുത്തെ നേതാക്കള്‍ വ്യക്തമാക്കണം. ദേശീയ തലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഖ്യമുണ്ട്. എന്നാല്‍ കേരളത്തിലെ സി പി എം പ്രത്യേക ജീവിയാണ്. അവരെ അംഗീകരിക്കാനാവില്ല.

ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് ആവശ്യമില്ല. അതുമായി ബന്ധപ്പെട്ട് കരട് രേഖ വന്ന ശേഷം മാത്രമേ കോണ്‍ഗ്രസ് സമരത്തിലേക്ക് പോകൂ. ഇപി ജയരാജനും ശോഭാ സുരേന്ദ്രനും യുഡിഎഫിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസിന് സംസ്ഥാനത്ത് ആവശ്യത്തിന് നേതാക്കളുണ്ടെന്നും കെ മുരളീധരൻ പ്രതികരിച്ചു.

Hot Topics

Related Articles