അപകീർത്തി കേസ് സ്റ്റേ ചെയ്യൽ: രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കുന്നതിൽ വീണ്ടും താമസം ; ഗുജറാത്ത് സർക്കാരിനും, പരാതിക്കാരനും നോട്ടീസ് അയക്കണമെന്ന് സുപ്രീം കോടതി ; കേസ് അടുത്ത മാസം പരിഗണിക്കും

ദില്ലി: രാഹുൽ ഗാന്ധിക്ക് എതിരെയുള്ള അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന അപ്പീൽ പരിഗണിക്കുന്നതിൽ വീണ്ടും താമസം. ഇന്ന് സുപ്രീംകോടതി കേസ് പരിഗണിച്ചു എങ്കിലും ഗുജറാത്ത് സർക്കാരിനും , പരാതിക്കാരനും നോട്ടീസയക്കാന്‍ ആണ് കോടതി നിര്‍ദേശിച്ചത്. പത്തു ദിവസത്തിനകം മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. കേസ് ഓഗസ്റ്റ് 4 ന് വീണ്ടും പരിഗണിക്കും.

Advertisements

ജസ്റ്റിസുമാരായ ബിആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ  അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഏതു സമയം വേണമെങ്കിലും  ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും ഉടനടി തീരുമാനം വേണമെന്നും  രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ വച്ച്  ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.

Hot Topics

Related Articles