മുട്ടിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് സമീപം ബൈക്കും, മൊബൈൽ ഫോണും, ചെരിപ്പും; മരണകാരണം ദുരൂഹം

വയനാട്: മുട്ടിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാദർപടി സ്വദേശി വാരിയാട്ടുകുന്ന് രവിയുടെ മകൻ അരുൺകുമാർ (27) ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ബൈക്കും മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തി.

Advertisements

മരണകാരണം വ്യക്തമല്ല. കഴിഞ്ഞ 17 മുതൽ അരുണിനെ കാണാതായിരുന്നു. മീനങ്ങാടി  പോലീസ് സ്റ്റേഷനിൽ യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.

Hot Topics

Related Articles