കുറവിലങ്ങാട് : ഏകാരോഗ്യം പദ്ധതി ഉഴവൂർ ഗ്രാമപഞ്ചായത്ത് സമിതി രൂപീകരിച്ചു. യോഗത്തിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എം തങ്കച്ചൻ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്യോഗസ്ഥരായ സജീവ്, ഗംഗാദേവി തുടങ്ങിയവർ ക്ലാസെടുത്തു .മനുഷ്യരുടെ മാത്രമല്ല ജന്തുക്കളുടെയും മറ്റു ജീവജാലങ്ങളുടെയും പ്രകൃതിജന്യ രോഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും എതിരെ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഒരു കുടക്കീഴിൽ നിർത്തുക എന്ന ലക്ഷ്യമാണ് ഏകാരോഗ്യം പദ്ധതി മുന്നോട്ടുവയ്ക്കുന്നത് എന്ന് പഞ്ചായത്ത് പ്രസിഡൻറ് തങ്കച്ചൻ കെ എം അഭിപ്രായപ്പെട്ടു .
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഏലിയാമ്മ കുരുവിള, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ജോണിസ് പി സ്റ്റീഫൻ, മെമ്പർമാരായ ബിനു ജോസ് ,ബിൻസി അനിൽ ,മേരി സജി ,സിഡിഎസ് ചെയർപേഴ്സൺ മോളി രാജകുമാർ, പ്രാഥമിക ആരോഗ്യ ചുമതലയുള്ള മെഡിക്കൽ ഓഫീസർ ഡോ.മാമൻ, വിവിധ ആരോഗ്യ പ്രവർത്തകർ, വിവിധ ചുമതലയുള്ള മെഡിക്കൽ ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.