തിരുവല്ല : എൽ ഡി എഫ് തിരുവല്ല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സേവ് മണിപ്പുർ ജനകീയ പ്രതിരോധ കൂട്ടയ്മ സംഘടിപ്പിച്ചു. കെ എസ് ആർ റ്റി സി ബസ് ടെർമിനലിനു മുന്നിൽ നടന്ന കൂട്ടയ്മ ജനദൾ എസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. മാത്യു റ്റി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
എൽ ഡി എഫ് ജില്ലാ ചെയർമാൻ അലക്സ് കണ്ണമല, എൻ സി പി ജില്ലാ പ്രസിഡൻറ് ജിജി വട്ടശ്ശേരി, സി പി ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. രതീഷ് കുമാർ, കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ, ഡമോക്രറ്റിക്ക് കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ജേക്കബ് എം ഏബ്രഹാം, ബാബു പറയത്തുകാട്ടിൽ, പി. കെ രാജശേഖരൻ നായർ, അഡ്വ. എം ബി നൈനൻ, ബാബു പാലയ്ക്കൽ, റെജി പി എസ്, ബിനു വർഗീസ്, അഡ്വ. ഫ്രാൻസിസ് വി ആന്റണി, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ജിജി മാത്യു, രാജി പി രാജപ്പൻ, മായ അനിൽകുമാർ, അലക്സാണ്ടർ സാമുവേൽ , അഡ്വ. കെ പ്രകാശ് ബാബു തുടങ്ങിയവർ സംസാരിച്ചു.