മണിപ്പൂർ വിഷയത്തിൽ ബിജെപിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് കേരള കോൺഗ്രസ് (എം)

കോട്ടയം : മണിപ്പൂർ വിഷയത്തിൽ ബിജെപിയും കോൺഗ്രസിനെയും ഒരുപോലെ കടന്നാക്രമിച്ച് കേരള കോൺഗ്രസ് (എം).എൽഡിഎഫിന്റെ നേതൃത്വത്തിൽമണിപ്പൂരിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന ജനകീയ സദസ്സിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് പ്രെഫ. ലോപ്പസ് മാത്യു രംഗത്തെത്തി.

Advertisements

രാജ്യം കത്തിയുമ്പോൾ വീണ വായിച്ചു രസിച്ച നീറോക്രവർത്തിയെ തോൽപ്പിക്കുന്ന വിധത്തിൽ   മണിപ്പൂർ കത്തിഅമരുമ്പോഴും രാജ്യ തലസ്ഥാനത്ത് അതിരൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായ അവസരത്തിലും ഫ്രാൻസിലും അമേരിക്കയിലും പറന്നു നടന്ന് ആയുധ കച്ചവടത്തിലൂടെ കോടികളുടെ കമ്മീഷൻ  പറ്റുന്ന വ്യഗ്രതയിലാണ് പ്രധാനമന്ത്രി .ഈ കമ്മീഷൻ പണത്തിലൂടെ ഭാരതത്തിൻറെ മഹത്തായ ജനാധിപത്യ സംവിധാനങ്ങളെ വിലക്കു മേടിക്കുവാൻ തനിക്ക് കഴിയുമെന്ന ധാർഷ്ട്യത്തിന്റെ ഫാസിസ്റ്റ് പ്രഖ്യാപനമാണ് “മൂന്നാം വട്ടവും താൻ തന്നെ പ്രധാനമന്ത്രി ” എന്ന് ജനങ്ങളുടെ പൗരാവകാശത്തെ വെല്ലുവിളിക്കുവാൻ നരേന്ദ്രമോദിക്ക് ധൈര്യം നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്രവും സംസ്ഥാനവും  ഒരേ പാർട്ടിയുടെ ഗവൺമെൻറ് എന്ന ബിജെപിയുടെ ഡബിൾ എൻജിൻ ഗവൺമെൻറ് രാജ്യത്തെ സ്ത്രീത്വത്തിന് തെരുവിൽ വിലപറയുന്ന രംഗം മണിപ്പൂരിൽ കണ്ടു. സമാനതകളില്ലാത്ത വംശഹതിയാണ് മണിപ്പൂരിൽ നടക്കുന്നത് എന്നറിയുണ്ടായിട്ടും അതിനെതിരെ ശക്തമായി പ്രതികരിക്കുവാൻ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ഇപ്പോഴും കാര്യമായി രംഗത്ത് വന്നിട്ടില്ല.കേവലം പ്രസ്താവനയുടെയും ചട്ടപ്പടിസമരത്തിന്റെയും ആൽത്സല്യത്തിലാണ്  സംസ്ഥാന കോൺഗ്രസ് എന്ന് പ്രൊഫസർ ലോപ്പസ് മാത്യു ചൂണ്ടിക്കാട്ടി. 

നടക്കാനിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് കളംഒരുക്കുന്ന തിരക്കിൽ രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷി എന്ന റോൾ കോൺഗ്രസ് നിർവഹിക്കുന്നുണ്ടോ എന്ന് സ്വയം ആത്മ പരിശോധന ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.ഡിവൈഡ് ആൻഡ് റൂൾ എന്നതിന്റെ നരേന്ദ്രമോദി വെർഷൻ രാജ്യത്ത് നടമാടുമ്പോൾ കുറ്റകരമായ മൗനമാണ് കോൺഗ്രസ് പുലർത്തുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.മണിപ്പൂർ കലാപത്തിന്റെ തുടക്കം മുതൽ കേരള കോൺഗ്രസ് (എം) എടുത്ത ശക്തമായ നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് കൂടിയായ എൽ ഡി എഫ് കൺവീനർ പ്രൊഫസർ ലോപ്പസ് മാത്യുവിന്റെ പ്രസ്താവനിലൂടെ പുറത്തുവരുന്നത്.

പാർട്ടിയുടെ എംപിമാരായ ജോസ് കെ മാണിയും തോമസ് ചാഴികാടനും മണിപ്പൂരിൽ നേരിട്ട് സന്ദർശനം നടത്തിയിരുന്നു.ഇവർ നടത്തിയ വാർത്താസമ്മേളനത്തിലൂടെയാണ് മണിപ്പൂർ കൂട്ടക്കുരുതിയുടെ വ്യാപ്തി മനസ്സിലായത് .മണിപ്പൂർ വിഷയത്തിൽ പാർലമെൻറ് അകത്തും പുറത്തും കേരള കോൺഗ്രസ് എംപിമാർ നടത്തുന്ന ഇടപെടലുകൾ വലിയതോതിൽ ചർച്ചയായിട്ടുണ്ട്.അതിനെ തുടർച്ച എന്നവണ്ണം ബിജെപിക്കെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷണവുമായി കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യു തന്നെ വരംഗത്തെത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.