കഴിഞ്ഞ 2 വർഷം മലയാളികൾ കുടിച്ച് തള്ളിയത് ‘31,912 കോടി’യുടെ വിദേശമദ്യം; ബിയറും വൈനും വിറ്റത് ‘3050.44 കോടിക്ക്’

കൊച്ചി: കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷം കൊണ്ട് മലയാളികൾ കുടിച്ച് തള്ളിയത് 31,912 കോടിയുടെ വിദേശമദ്യം.  ഈ കാലയളവിൽ തന്നെ 3050.44 കോടിയുടെ ബിയറും വൈനും വിറ്റഴിച്ചു. അതായത് വിദേശമദ്യവും ബിയറും വൈനുമായി 34,962.44 കോടിയുടെ മദ്യമാണ് ബിവറേജസ് വഴി കുടിച്ചുതീർത്തത്. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡന്‍റ് എം.കെ. ഹരിദാസ് വിവരാവകാശ നിയമപ്രകാരം ബിവറേജസ് കോർപറേഷൻ നൽകിയ അപേക്ഷയിലെ മറുപടിയിലാണ് ഈ കണക്കുകളുള്ളത്.

Advertisements

പ്രതിദിനം ആറ് ലക്ഷം ലിറ്റർ മദ്യം കേരളത്തിൽ വാങ്ങി ഉപയോഗിക്കുന്നുണ്ട്. അതായത് ഏകദേശം 50 കോടിയുടെ മദ്യം. 24 മാസംകൊണ്ട് ഈ ഇനത്തിൽ സർക്കാറിന് നികുതിയായി ലഭിച്ച വരുമാനം 24,540 കോടിയാണ്. പ്രതിമാസനികുതി വരുമാനം 1023 കോടിയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മദ്യപാനത്തിന് കൂടുതൽ അവസരങ്ങൾ തുറക്കുന്ന സർക്കാർ തന്നെ 2022 സെപ്റ്റംബർവരെ ലഹരി വിരുദ്ധ പദ്ധതിയായ വിമുക്തിക്കുവേണ്ടി 44 കോടി ചെലവഴിച്ചിട്ടുമുണ്ട്. എന്നിട്ടും ജനങ്ങളുടെ മദ്യപാന ആസക്തിയിൽ കുറവ് വന്നിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.