സൈനിക പരേഡില്‍ റഷ്യന്‍, ചൈനീസ് പ്രതിനിധികളോടൊപ്പം വേദിപങ്കിട്ട് കിം ജോങ് ഉന്‍; പരേഡിൽ നിരന്നത് അണു ആയുധ ശേഷിയുള്ള മിസൈലുകളും പുതിയ അക്രമണ ഡ്രോണുകളും

പോംഗ്യാങ്: കൊറിയന്‍ യുദ്ധം അവസാനിച്ചതിന്റെ 70-ാം വാര്‍ഷിക അനുസ്മരണത്തിന്റെ ഭാഗമായുള്ള
സൈനിക പരേഡില്‍ റഷ്യന്‍, ചൈനീസ് പ്രതിനിധികളോടൊപ്പം വേദിപങ്കിട്ട് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. വ്യാഴാഴ്ച രാത്രിയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം ലി ഹോങ്‌ഷോങ്, റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗു എന്നിവര്‍ക്കൊപ്പം കിം ജോങ് ഉന്‍ പരേഡിന് സാക്ഷ്യം വഹിച്ചത്. ‘വിക്ടറി ഡേ’ ആയാണ് ഉത്തരകൊറിയ ഈ ദിവസം ആചരിക്കുന്നത്.

Advertisements

അണ്വായുധ ശേഷിയുള്ള മിസൈലുകളും പുതിയ അക്രമണ ഡ്രോണുകളും അടക്കമുള്ള അത്യാധുനിക ആയുധങ്ങള്‍ അണിനിരത്തിയുള്ള സൈനിക പരേഡാണ് ഉത്തരകൊറിയന്‍ തലസ്ഥാനമായ പോംഗ്യാങില്‍ നടന്നത്. റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി നിരോധിച്ച ആണവ മിസൈലുകളാണ് പരേഡില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര മിസൈലുകളായ ഹ്വാസോംഗ്-17, ഹ്വാസോംഗ്-18 എന്നിവ പരേഡില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതായാണ് ഉത്തരകൊറിയന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കുന്നത്. അമേരിക്കയില്‍ എവിടെ എത്താന്‍ ശേഷിയുള്ളതാണ് ഈ ഭൂഖണ്ഡാന്തര മിസൈലുകള്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്.

Hot Topics

Related Articles