കൊച്ചി: കാക്കനാട് കൂട്ടബലാത്സംഗം. ഇരുപത്തിയേഴ് വയസ്സുള്ള യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയെ തടങ്കിലില്‍ പാര്‍പ്പിച്ച് രണ്ട് ദിവസത്തോളം പീഡനത്തിനിരയാക്കി. അജ്മല്‍, സലീം, ഷമീര്‍, ക്രിസ്റ്റിന എന്നിവരാണ് പിടിയിലായത്. നാല് പ്രതികളും കൊച്ചി സ്വദേശികളാണ്.
ഫോട്ടോ ഷൂട്ടിനായി വിളിച്ച് വരുത്തിയ യുവതിയെ ലഹരിമരുന്ന നല്‍കിയ ശേഷമാണ് കൂട്ടബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഷോട്ടോഷൂട്ടിനായി കൊച്ചിയിലേക്ക് വിളിച്ച് വരുത്തിയ ശേഷമായിരുന്നു പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ശരീരിക അവശതകള്‍ പ്രകടിപ്പിച്ചിട്ടും വൈദ്യസഹായം എത്തിക്കാതെ തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു.