കട്ടപ്പന: കട്ടപ്പന നരിയംപാറ അമ്പലത്തിലെ മോഷണം പ്രധാന പ്രതിയെ പൊലീസ് സംഘം പിടികൂടിയത് ഒന്നാം ്പ്രതി വരച്ച രേഖാചിത്രം കണ്ട് തിരിച്ചറിഞ്ഞ്. കേസിലെ ഒന്നാം പ്രതിയായ കോലഞ്ചേരി ചക്കുങ്ങൽ വീട്ടിൽ അജയകുമാർ വരച്ചു കാട്ടിയ രേഖാചിത്രം കണ്ടു തിരിച്ചറിഞ്ഞാണ് പൊലീസ് മറ്റൊരു പ്രതിയെ പിടികൂടിയത്. രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പഴുതടച്ചുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. കേസിലെ പ്രതിയായ കൂട്ടിക്കൽ താളുങ്കൽ കുന്നേൽപറമ്പിൽ സുബിൻ വിശ്വംഭരനെ (28)യാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞദിവസം കട്ടപ്പന നരിയംമ്പാറ പുതിയകാവ് ദേവി ക്ഷേത്രത്തിൽ മോഷണം നടത്തുന്നതിനിടെ പ്രതിയായ അജയകുമാറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടു പ്രതി ഇവിടെ നിന്നും ഓടിരക്ഷപെടുകയു ചെയതിരുന്നു. തന്റെ ഒപ്പം മോഷണത്തിനായി എത്തിയ പ്രതിയെപ്പറ്റി അജയന് വലിയ ധാരണയുണ്ടായിരുന്നില്ല. ഇയാളുടെ പേര് വിഷ്ണു എന്നു മാത്രമാണ് തനിക്ക് അറിവുണ്ടായിരുന്നതെന്നു അജയൻ പൊലീസിനോടു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൂക്കുപാലത്താണ് വീടെന്നറിയാമെന്നും പൊലീസ് ചോദ്യം ചെയ്യലിൽ അജയൻ സമ്മതിച്ചു. പോലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇയാൾ കൂട്ടാളിയുടെ രേഖ ചിത്രം പോലീസിന് വരച്ചു നൽകി,അതിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്‌മോന്റെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക സംഘവും കട്ടപ്പന പോലീസും അന്വേഷണം ആരംഭിച്ചു. രേഖാചിത്രത്തോട് സാമ്യം തോന്നിയ ആളെ കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തി ചോദ്യം ചെയ്തു. ഇയാൾ കഴിഞ്ഞദിവസം നരിയമ്പാറ അമ്പലത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കുന്ന സമയം ആളുകൾ വരുന്നത് കണ്ട് ഓടിപ്പോയതാണന്നു പൊലീസനു മൊഴി നൽകി.
തുടർന്നു പൊലീസ് സംഘം ഇയാളെ അതിവിദഗ്ധമായി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ്‌മോൻ കട്ടപ്പന സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ മുരുകൻ, എസ് ഐ മാരായ ലിജോ പി മണി, സജിമോൻ ജോസഫ്, സിവിൽ പൊലീസ് ഓഫിസർ അനീഷ് വി കെ എന്നിവരാണ് ഉണ്ടായിരുന്നത് പ്രതി കൂടുതൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടോ സമാനമായ രീതിയിൽ മറ്റെവിടെയെങ്കിലും കുറ്റകൃത്യം നടത്തിയിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്‌മോൻ അറിയിച്ചു