പിണറായി വിജയൻ സർക്കാറിന്റെ കിരാതമായ ഭരണത്തിന്റെ ദുർവിധി ജനങ്ങൾ അനുഭവിക്കുന്നു; ടോമി കല്ലാനി; പാലായിൽ കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി

പാലാ: പിണറായി സർക്കാരിന്റെ കിരാതമായ ഭരണത്തിന്റെ ദുർവിധി ജനങ്ങൾ അനുഭവിക്കുന്നതായി കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ടോമി കല്ലാനി. കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി നേതൃത്വത്തിലുള്ള പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കഴിഞ്ഞ എട്ടു വർഷത്തോളമായി പിണറായി നയിക്കുന്ന സർക്കാരിന്റെ ഭരണം കമ്മ്യൂണിസ്റ്റുകൾക്കും മടുത്തു തുടങ്ങിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച പൊലീസായിരുന്ന കേരള പൊലീസിനെ സ്വന്തം താല്പര്യം സംരക്ഷിക്കാൻ വേണ്ടിയാണ് ഇപ്പോൾ പിണറായി സർക്കാർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Advertisements

സംസ്ഥാന സർക്കാരിന്റെ മാധ്യമവേട്ടയ്ക്കും കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നതിലും പ്രതിഷേധിച്ചാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പാലാ ജനറൽ ആശുപത്രി പരിസരത്തുനിന്നും ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷനിലേയ്ക്കുള്ള റോഡിൽ പൊലീസ് തടഞ്ഞു. തുടർന്നു ചേർന്ന യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.സുരേഷ് അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എ.കെ ചന്ദ്രമോഹൻ , പ്രഫ.സതീഷ് ചൊള്ളാനി, രാജൻ കൊല്ലംപറമ്പിൽ, പ്രേംജിത്ത് എർത്തയിൽ, ഷോജി ഗോപി, പയസ് മാണി, ജോർജുകുട്ടി ചൂരയ്ക്കൽ, രാജു കൊക്കോപ്പുഴ, പ്രിൻസ് വി.സി, ബിജോയ് എബ്രഹാം, നിർമ്മല മോഹൻ, പ്രസാദ് കൊണ്ടു പറമ്പിൽ, ബിബൻ രാജ്, റോബി ഊടുപുഴ , വക്കച്ചൻമേനാംപറമ്പിൽ, തോമസ്‌കുട്ടി മുകാല, ഗോപിനാഥൻ നായർ, മനോജ് വള്ളിച്ചിറ, മോഹൻകുമാർ, കിരൺമാത്യു, തോമാച്ചൻ പുളിന്താനം എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles