ദേവമാതയ്ക്ക്  യോഗയിൽ സുവർണ നേട്ടം : ജില്ലാ യോഗാ ചാമ്പ്യൻഷിപ്പിൽ സ്വന്തമാക്കിയത് മൂന്ന് മെഡലുകൾ 

കോട്ടയം :  ജില്ലാ യോഗാ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല യോഗാ ചാമ്പ്യൻഷിപ്പിൽ കുറവിലങ്ങാട് ദേവമാതാ കോളെജ് മൂന്ന് ഗോൾഡ് മെഡലുകൾ നേടി. വിവിധ വിഭാഗങ്ങളിൽ നടന്ന വ്യക്തിഗതമത്സരങ്ങളിൽ 

Advertisements

ജോയൽ ജോസ് (രണ്ടാംവർഷ എം.എസ് സി. സുവോളജി) , നവീൻ മാർട്ടിൻ (രണ്ടാംവർഷ എം. എ. മലയാളം ) ,അർജുൻ രാജ് (രണ്ടാംവർഷ ബികോം. ഫിനാൻസ് ) എന്നിവരാണ്  ചാമ്പ്യൻമാരായത്. ഡോ. ജോബിൻ ജോസ്, പ്രസീദ മാത്യു, ഡോ.സതീശ് തോമസ് എന്നിവരാണ്  ദേവമാതാ യോഗാ ടീമിനെ പരിശീലിപ്പിക്കുന്നത്. വിജയികളെ പ്രിൻസിപ്പാൾ ഡോ.സുനിൽ സി. മാത്യു , വൈസ് പ്രിൻസിപ്പാൾ ഫാ. ഡിനോയി കവളമ്മാക്കൽ എന്നിവർ അനുമോദിച്ചു .

Hot Topics

Related Articles