ബിഹാർ സർക്കാരിന്റെ ‘ജാതി സെൻസസ്’ : ഹർജികൾ തള്ളി പട്ന ഹൈക്കോടതി

പട്ന: ബിഹാർ സർക്കാരിന്റെ ജാതി സെൻസസ് നടത്താനുള്ള തീരുമാനത്തിനെതിരായ ഹർജികൾ തള്ളി പട്ന ഹൈക്കോടതി. ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ തള്ളിയത്. എന്നാൽ ഇപ്പോൾ വന്ന വിധിയുടെ വിശദാംശങ്ങൾ അറിയില്ലെന്ന് ഹർജിക്കാർ വ്യക്തമാക്കി.
വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ഹർജിക്കാരുടെ തീരുമാനം.

Advertisements

നിലവിൽ ജനുവരിയിലും ഏപ്രിൽ, മെയ് മാസങ്ങളിലുമായി ജാതി സെൻസസ് രണ്ട് ഘട്ടം പൂർത്തിയാക്കിയിരുന്നു. എന്നാൽ ജാതി സെൻസസ് അല്ല ജനങ്ങളുടെ സാമ്പത്തിക നിലവാരമാണ് പരിശോധിച്ചതെന്നായിരുന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ വാദം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിഹാറിലെ ജാതി സെൻസസിനെതിരെ സുപ്രീംകോടതിയിലും ഹർജികൾ ഫയൽ ചെയ്തിരുന്നു. ജാതി സെൻസസ് താൽക്കാലികമായി നിർത്തിവെയ്ക്കണമെന്നായിരുന്നു ഹർജിക്കാർ സുപ്രീംകോടിതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ വിഷയത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

ജാതി സെൻസസിനെതിരെ ബിഹാറിൽ പ്രതിപക്ഷം കടുത്ത വിമർശനമാണ് ഉയർത്തിയത്. മുമ്പ് ജാതി സെൻസസ് നിർത്തിവെയ്ക്കാൻ പട്ന ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Hot Topics

Related Articles