കോട്ടയം : പാലയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ മാലിന്യങ്ങൾക്കിടയിൽ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി. മനുഷ്യൻ്റെ തലയോട്ടി, കൈകാൽ ഭാഗങ്ങളുടെ അസ്ഥികൾ എന്നിവയാണ് കണ്ടെത്തിയത്. മുരിക്കുംപുഴ ഭാഗത്ത് റോഡരുകിലെ പുരയിടത്തിൽ കുന്നുകൂട്ടിയ മാലിന്യങ്ങൾക്കിടയിലാണ് .പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ നിലയിലായിരുന്നു.
മദ്യക്കുപ്പികളും മറ്റ് മാലിന്യങ്ങളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് മൽസ്യം വിൽക്കാൻ എത്തിയവരാണ് തലയോട്ടിയുടെ ഭാഗങ്ങൾ ആദ്യം കണ്ടത്. പാലാ പൊലീസ് സ്ഥലത്തെത്തി ഇവ കസ്റ്റഡിയിൽ എടുത്തു. പ്രാധമിക പരിശോധനയിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ എങ്ങനെ മാലിന്യ കൂമ്പാരത്തിൽ എത്തിയെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മെഡിക്കൽ വിദ്യാർത്ഥികൾ പഠനാവശ്യത്തിനായി ഉപയോഗിച്ചിരുന്ന അസ്ഥികൂടമാണിതെന്ന് പൊലീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസ്ഥി കഷണങ്ങളിൽ മെഡിക്കൽ നെയിമുകളും രേഖപെടുത്തിയിട്ടുണ്ട്. പഠനാവശ്യങ്ങൾക്കായി അസ്ഥികൾ വാങ്ങുവാൻ കഴിയും. അങ്ങനെ വാങ്ങിയ അസ്ഥികൾ പഠനത്തിന് ശേഷം ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൻദുരൂഹതയില്ലെന്നും, എന്നാൽ പൊതു സ്ഥലത്ത് എങ്ങനെയെത്തിയെന്നുള്ളത് അന്വഷിക്കുമെന്നും എസ്‌ഐ അഭിലാഷ് പറഞ്ഞു.