കണ്ണുനീരിനും, കാത്തിരിപ്പിനും വിരാമം: മുടിവെട്ടാനുള്ള 100 രൂപയുമായി കക്കാടിൽ നിന്ന് കാണാതായ 15 കാരനെ ബംഗളൂരുവിൽ നിന്ന് കണ്ടെത്തി

കണ്ണൂർ: രണ്ടാഴ്ച മുൻപ് മുടിവെട്ടാനുള്ള 100 രൂപയുമായി വീട്ടില്‍ നിന്നിറങ്ങിയ പതിനഞ്ചുകാരനെ ബംഗളൂരുവിൽ നിന്ന് കണ്ടെത്തി. കണ്ണൂർ കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷസിനെയാണ് ഇപ്പോൾ കണ്ടെത്തിയത്. ഈ മാസം 17ന് ആണ് ഷസിനെ കാണാതായത്. വാര്‍ത്ത കണ്ട് തിരിച്ചറിഞ്ഞ ഒരാളാണ് ഷസിന്‍റെ ബന്ധുക്കളെ വിവരമറിയിച്ചത്.

Advertisements

ഇപ്പോള്‍ ഒരു ബന്ധുവിനൊപ്പം ഷസിന്‍ ബംഗളൂരുവിലുണ്ട്. ഇന്ന് തന്നെ കണ്ണൂരിലേക്ക് വരും. മറ്റ് വിവരങ്ങള്‍ ഇവിടെ എത്തിയതിന് ശേഷം മാത്രമേ അറിയാന്‍ മജസ്റ്റിക് ബസ് സ്റ്റാൻഡിൽ വച്ചാണ് മുഹമ്മദ് ഷെസിനെ കണ്ടെത്തിയത്. പ കെഎംസിസിയുടെ രണ്ട് പ്രവർത്തകരാണ് ഷെസിനെ തിരിച്ചറിഞ്ഞത്. ഇവർ കണ്ണൂർ സിഐയെയും കുടുംബത്തെയും വിവരമറിയിച്ചു. മൻസൂർ എന്ന ബന്ധുവിനൊപ്പം കുട്ടിയെ നാട്ടിലേക്ക് അയച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂലൈ 17 ന് രാവിലെ മുടിവെട്ടാനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ഷസിൻ. എന്നാൽ ഏറെ വൈകിയിട്ടും തിരിച്ചുവന്നില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തുമ്പും കിട്ടിയിട്ടില്ലായിരുന്നു.

സമീപത്തെ സിസിടിവികളെല്ലാം കേന്ദ്രീകരിച്ച് ഷസിനായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. വീട്ടിൽ നിന്ന് ഇറങ്ങിയ ഷസിന്‍ സുഹൃത്തുക്കളുടെ ആരുടെയും വീട്ടിലേക്ക് പോയിരുന്നില്ല. ആരെയും വിളിച്ചിട്ടുമില്ല. മുടിവെട്ടാൻ അടുത്തുളള കടകളിലൊന്നും എത്തിയിട്ടില്ലെന്നും വ്യക്തമായിരുന്നു.

Hot Topics

Related Articles