ന്യൂസ് ഡെസ്ക് : ഒക്ടോബറില്‍ ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ടിരിക്കുകയണ് മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്.വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ സഞ്ജുവിന്റെ അഗ്രസീവ് ഇന്നിങ്സ് തന്നെ വളരെയധികം ആകര്‍ഷിച്ചുവെന്നും ഇന്ത്യയുടെ സൂപ്പര്‍ ഫീല്‍ഡര്‍ പറയുന്നു.
കഴിഞ്ഞ മല്‍സരത്തില്‍ സഞ്ജുവിന്റെ ഇന്നിങ്സ് കണ്ടതോടെ എനിക്കു അദ്ദേഹത്തില്‍ വലിയ മതിപ്പാണുണ്ടായത്. വളരെയധികം ഇംപാക്ടുള്ള ഇന്നിങ്സായിരുന്നു അദ്ദേഹത്തിന്റേത്. ബാറ്റിങ് ഓര്‍ഡറില്‍ നാലാം നമ്പറോ, അഞ്ചാം നമ്പറോ ഏതുമാവട്ടെ സഞ്ജു നേരത്തേയും ഇവിടെയെല്ലാം കളിക്കുകയും പെര്‍ഫോം ചെയ്തിട്ടുമുണ്ട്. നാട്ടില്‍ നടക്കാനിരിക്കുന്ന ലോകകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്ക്വാഡില്‍ സഞ്ജുവിനെയും ഉള്‍പ്പെടുത്തണമെന്നും കൈഫ് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇഷാന് കിഷന് ലോകകപ്പില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുമോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്കി. ലോകകപ്പ് സ്ക്വാഡില്‍ ഇഷാന് കിഷനുമുണ്ടാവും. അദ്ദേഹം നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇഷാന്, സൂര്യകുമാര്‍ യാദവ്, സഞ്ജു, ശ്രേയസ് അയ്യര്‍ ഇവരെല്ലാം ലോകകപ്പിന്റെ 15 അംഗ സ്ക്വാഡിലുണ്ടാവുമോയെന്ന് എനിക്കുറപ്പില്ല. കെഎല്‍ രാഹുലിനു പിന്നില്‍ ഇഷാന് ബാക്കപ്പ് വിക്കറ്റ് കീപ്പറാവുമോയെന്നു കണ്ടു തന്നെ അറിയണമെന്നും കൈഫ് വിശദീകരിച്ചു.
ലോകകപ്പില്‍ പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ ജസ്പ്രീത് ബുംറയുടെ ഫിറ്റ്നസിനെക്കൂടി ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ വിജയ സാധ്യതകളെന്നു കൈഫ് ചൂണ്ടിക്കാട്ടി. ബുംറയില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ ടി ട്വന്റി ലോകകപ്പില്‍ ഇന്ത്യ പതറിയിരുന്നതായും വരാനിരിക്കുന്ന ടൂര്‍ണമെന്റിലും അദ്ദേഹമില്ലെങ്കില്‍ ഇതു സംഭവിച്ചേക്കുമെന്നും കൈഫ് അഭിപ്രായപ്പെട്ടു.
പരിക്കേറ്റ് പുറത്തിരിക്കുന്ന താരങ്ങളുടെ ഫിറ്റ്നസ്, ഫോം എന്നിവ കൂടി ആശ്രയിച്ചായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍. പരിക്കില്‍ നിന്നും മോചിതനായി വലിയൊരു ഇടവേളയ്ക്കു ശേഷമാണ് ബുംറ മടങ്ങിയെത്തുന്നത്. അദ്ദേഹം ഇപ്പോള്‍ എത്ര മാത്രം ഫിറ്റാണെന്നതിനെക്കുറിച്ച് നമുക്കു ഒരു ഐഡിയയുമില്ല. നാട്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ നന്നായി പെര്‍ഫോം ചെയ്യണമെങ്കില്‍ പൂര്‍ണ ഫിറ്റായിട്ടുള്ള ബുംറയെ ടീമിനു ആവശ്യമാണെന്നും കൈഫ് പറഞ്ഞു.