സംഘർഷം ഒഴിയാതെ മണിപ്പൂർ: ക്വാക്തയിൽ ഉണ്ടായ ആക്രമത്തിൽ 3 പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ – ചുരാചന്ദ്പൂർ അതിർത്തിയിൽ നടന്ന സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. ക്വാക്ത പ്രദേശത്തെ മെയ്തെയ് വിഭാ​ഗത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്.

Advertisements

വ്യാഴാഴ്ച ബിഷ്ണുപൂർ ജില്ലയിൽ സായുധ സേനയും മെയ്തെയ് വിഭാ​ഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. 17 പേർക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്. ജില്ലയിലെ കാങ്വായ്, ഫൗ​ഗക്ചാവോ മേഖലകളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോ​ഗിച്ചിരുന്നു. മെയ്തെയ് സ്ത്രീകൾ ബാരിക്കേഡ് സോൺ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴി‍ഞ്ഞ ദിവസം നടന്ന അക്രമങ്ങളിൽ കുക്കി വിഭാ​ഗത്തിലുള്ളവരുടെ നിരവധി വീടുകൾ അ​ഗ്നിക്കിരയാക്കി. ക്വാക്ത മേഖലയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് കേന്ദ്ര സേനയുടെ ബഫർ സോൺ. പെലീസ് സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Hot Topics

Related Articles