‘തനിക്ക് ഒ.സി. ഡി ഉണ്ട്; ബാല തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയോ ഫോണ്‍ തട്ടിയെടുക്കുകയോ ചെയ്തിട്ടില്ല’; ആറാട്ടണ്ണൻ സന്തോഷ് വര്‍ക്കി

കൊച്ചി: നടൻ ബാല തന്നെ പൂട്ടിയിട്ടെന്ന ആരോപണം തെറ്റാണെന്ന് സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍). തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയോ ഫോണ്‍ തട്ടിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. ബാലയോടൊപ്പം ഫേസ്ബുക്ക് ലൈവില്‍ വന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ വെളിപ്പെടുത്തൽ.

Advertisements

തനിക്ക് ഒ സി ഡി എന്ന രോഗമാണ്. 20 വര്‍ഷമായി അതിന്റെ ചികിത്സയിലാണ്. താന്‍ ഒറ്റക്ക് സ്‌കൂട്ടറിലാണ് ബാലയുടെ വീട്ടിലേക്ക് വന്നതെന്ന് സന്തോഷ് പറഞ്ഞു. അടുത്തിടെ ബംഗളൂരുവിലെ ആശുപത്രിയില്‍ ആയിരുന്നുവെന്നും സന്തോഷ് പറഞ്ഞു. സന്തോഷ് കഴിക്കുന്ന മരുന്നുകളും ബാല ലൈവിലൂടെ കാണിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ സമയം ചെകുത്താനെന്ന അജു അലക്‌സിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ബാല പറഞ്ഞു.അതേസമയം, വീട് കയറി ആക്രമിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള യൂട്യൂബറുടെ പരാതിയിൽ ബാലയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തൃക്കാക്കര പൊലീസ് നടന്‍റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുക ആയിരുന്നു.

യൂട്യൂബർ അജു അലക്സും സന്തോഷ് വർക്കിയും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തി ഉണ്ടാക്കിയ വ്യാജ ആരോപണമാണ് തോക്ക് കാട്ടി അക്രമം എന്നും ബാല മൊഴി നല്‍കി. അതേസമയം, ബാലയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ തോക്ക് കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Hot Topics

Related Articles