“അഴിമതിയെ മറയ്ക്കാന്‍ സര്‍ക്കാര്‍ വര്‍ഗീയതയെ ആയുധമാക്കുന്നു; കേരളത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തും” ; അനില്‍ ആന്റണി

ന്യൂഡല്‍ഹി: കേരളത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നത്. വര്‍ഗീയത എല്ലാ മേഖലയിലും വ്യാപിച്ചു.

Advertisements

അഴിമതിയെ മറയ്ക്കാന്‍ സര്‍ക്കാര്‍ വര്‍ഗീയതയെ ആയുധമാക്കുകയാണ്. അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ആന്റണിയുടെ പ്രതികരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടന്നു. കൊവിഡിന്റെ പേരിലും അഴിമതി നടത്തി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ അഴിമതി സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കും. പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അനില്‍ ആന്റണിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് യുവനേതാവിന്റെ പ്രതികരണം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ 11,000ലധികം വോട്ടാണ് ബിജെപി നേടിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.