തിരുവനന്തപുരത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വെട്ടേറ്റ് മരിച്ചു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വൽസലമാണ് മരിച്ചത്. മാറനല്ലൂർ നെല്ലിമൂട്ടിലാണ് കൊലപാതകം നടന്നത്. കുടുംബ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് വെട്ടേറ്റത്. ഇന്നലെയായിരുന്നു സംഘർഷമുണ്ടായത്. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരംകുളം പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിസന്റായിരുന്നു സാം ജെ വൽസലാം.

Advertisements

Hot Topics

Related Articles