പനിയായി വന്ന 7 വയസുകാരിക്ക് പേവിഷബാധയുടെ കുത്തിവെപ്പ് മാറി നൽകിയ സംഭവം: അങ്കമാലി താലൂക്ക് ആശുപത്രിയിലെ നഴ്‌സിനെതിരെ നടപടി

കൊച്ചി: പനിയായി വന്ന ഏഴുവയസുകാരിക്ക് പേവിഷ ബാധയുടെ ഒത്തിവെപ്പ് മാറി എടുത്ത സംഭവത്തിൽ അങ്കമാലി താലൂക്ക് ആശുപത്രിയിലെ നഴ്‌സിനെതിരെ നടപടി. നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഒഴിവാക്കും. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി എടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

Advertisements

അമ്മയോടൊപ്പം വെള്ളിയാഴ്ചയാണ് പനി ബാധിച്ച ഏഴുവയസുകാരി അങ്കമാലി താലൂക് ആശുപത്രിയില്‍ എത്തിയത്. രക്തം പരിശോധിക്കണം എന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതിനാല്‍ ഇന്‍ജെക്ഷന്‍ റൂമില്‍ എത്തി. കുട്ടിയെ പുറത്ത് ഇരുത്തി മാതാവ് ഫോം പൂരിപ്പിക്കാന്‍ പോയപ്പോഴാണ് സംഭവം. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നേഴ്‌സ് കുട്ടിയോട് പൂച്ച മാന്തിയതാണോ എന്ന് ചോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടി അതെ എന്ന് പറഞ്ഞതിന് പിന്നാലെ ഇരു കൈകളിലും പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുക്കുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. പരാതി നല്‍കുമെന്ന് കുടുംബം പറഞ്ഞു. വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചു. .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.