രാമായണ മാസാചരണവും കുടുംബ സഗമവും നടത്തി 

പെരുവ: വിളക്കിത്തല നായർ സമാജം 395 നമ്പർ മുളക്കുളം ശാഖയുടെ രാമായണമാസാചരണവും കുടുംബ സംഗമവും ശാഖാ പ്രസിഡണ്ട് ഉഷ അപ്പുവിന്റെ അധ്യക്ഷതയിൽ വൈക്കം താലൂക്ക് പ്രസിഡൻറ് വി കെ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു ശാഖാ സെക്രട്ടറി സുജ സ്വാഗതം പറഞ്ഞു ആത്മീയ ആചാര്യൻ വിശ്വംഭരൻ നായർ രാമായണമാസാചരണ ദിനത്തോട് അനുബന്ധിച്ച് ആധ്യാത്മിക പ്രഭാഷണം നടത്തി. സുജ രാമായണ പാരായണവും നടത്തി.

Advertisements

സംസ്ഥാന ബോർഡ് മെമ്പർമാരായ കെ.ജി സജീവ്, ആർ ബാബു, താലൂക്ക് സെക്രട്ടറി എൻ ഗോപിനാഥ്, ജോയിൻ സെക്രട്ടറി മിനി വിജയൻ, ട്രഷറർ കെ.എസ്. ശശിധരൻ, കേന്ദ്ര പ്രതിനിധി ഇ.സി സോമൻ, ശാഖാ വൈസ് പ്രസിഡൻറ് കെ.ടി കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles