ഗുണ്ടാ സംഘത്തലവനെ കോടതിയിൽ ഹാജരാക്കാൻ 4000 പോലീസുകാരുടെ കാവൽ: ഭീകരനെ തളച്ചത് വൻ ഏറ്റുമുട്ടലിന് ഒടുവിൽ 

ലോസാഞ്ചൽസ് : ഇക്വഡോറില്‍ കൊല്ലപ്പെട്ട പ്രസിഡൻഷ്യല്‍ സ്ഥാനാര്‍ഥി ഫെര്‍ണാണ്ടോ വിയ്യാവിചെൻസിയോയുടെ നേര്‍ക്കു ഭീഷണി മുഴക്കിയിരുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ അതീവസുരക്ഷാ ജയിലിലേക്കു മാറ്റി. ലോസ് കോണെറോസ് ഗുണ്ടാ സംഘത്തിന്‍റെ നേതാവ് ഫിറ്റോ എന്നു വിളിക്കപ്പെടുന്ന അഡോള്‍ഫോ മാസിയാ‌സ് തന്നെ ഭീഷണിപ്പെടുത്തിയിട്ടുള്ളതായി വിയ്യാവിചെൻസിയോ പറഞ്ഞിരുന്നു. 

Advertisements

അതേസമയം, ഒരേ സമുച്ചയത്തിന്‍റെ ഭാഗമായ അതീവസുരക്ഷാ ജയിലിലേക്കാണു ഫിറ്റോയെ മാറ്റിയത്. പോലീസും പട്ടാളവും അടക്കം നാലായിരം പേരാണു ജയില്‍മാറ്റത്തിനു സുരക്ഷയൊരുക്കിയത്.  ബുധനാഴ്ച ക്വിറ്റോയില്‍ തെരഞ്ഞെടുപ്പു പരിപാടിക്കിടെയാണ് വിയ്യാവിചെൻസിയോ വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ ആറു കൊളംബിയക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Hot Topics

Related Articles