കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന വടക്കെകര കാണിക്ക മണ്ഡപം ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് എൻ എസ് എസ് , കല്ലം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ പാപ്പാഞ്ചിറ-1  ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ  രാവിലെ 9.15 മുതൽ വൈകുന്നേരം 5.30 വരെ    വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സി.എസ്.ഐ ട്രാൻസ്ഫോർമറിൽ  9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles